ഐപിഎൽ അഞ്ചാം കിരീടം നേടി മുംബൈ ഇന്ത്യൻസിന്

ദുബായിൽ നടന്ന മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തോടെ ഈ വർഷത്തെ ഐപിഎൽ പോരാട്ടം അവസാനിച്ചു. ആവേശം നിറഞ്ഞ കലാശ പോരാട്ടത്തിൽ ഡൽഹിയെ 5 വിക്കറ്റിന് തോൽപ്പിച്ച മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ അഞ്ചാം കിരീടം സ്വന്തമാക്കി.

68 റൺസെടുത്ത രോഹിത് ശർമ്മയും 3 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടുമാണ് മുംബൈയുടെ വിജയ ശിൽപ്പികൾ. 156 റൺസ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ മുംബൈ അനായാസ വിജയം നേടുകയായിരുന്നു. മുംബൈയുടേത് തുടരെയുള്ള രണ്ടാം കിരീടനേട്ടം കൂടിയാണ്.

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ മുംബൈയ്ക്കിത് അഞ്ചാം ഐപിഎൽ കിരീടമാണ്. ഫൈനലിലും തോറ്റതോടെ ഈ സീസണിൽ ഡൽഹി മുംബൈയോട് തോറ്റത് നാലാം തവണയാണ്.

ഡല്‍ഹി ക്യാപിറ്റല്‍സ്​ ഏഴു വിക്കറ്റ്​ നഷ്​ടത്തില്‍ 155 റണ്‍സ്​ എടുത്തിരുന്നു. ക്യാപ്​റ്റന്‍ ശ്രേയസ്​ അയ്യരും (65*) പന്തും (56) അര്‍ധ സെഞ്ച്വറിയുമായി പൊരുതിയാണ്​ ഡല്‍ഹിക്കായി മാന്യമായ സ്കോർ നേടിയത്​. തുടക്കത്തിലെ വന്‍ തകര്‍ച്ചക്കു ശേഷമായിരുന്നു ഡല്‍ഹി പൊരുതാനുള്ള സ്​കോറിലേക്കെത്തിയത്​.



Latest

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം പ്രദീപിനെ തെരഞ്ഞെടുത്തു

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ...

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി. തൊണ്ടി മുതല്‍...

ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം...

കിളിമാനൂർ കാരറ്റ് പേടികുളത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത അയൽവാസിയെ വെട്ടിക്കൊന്നു

കിളിമാനൂർ കാരേറ്റ് പേടികുളത്ത് അയൽവാസിയെ വെട്ടിക്കൊന്നു .കാരേറ്റ് സ്വദേശി ബാബുരാജ് (64)...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!