ആറ്റിങ്ങൽ കൊട്ടാരം സത്യവും മിഥ്യയും.

ഈ സർക്കാരിന്റെ ബജറ്റിൽ 3 കോടി രൂപ കൊട്ടാരം നവീകരണത്തിനും സംരക്ഷണത്തിനുമായി വകയിരുത്തിയിരിക്കുന്നു.എന്നാൽ അനുവദിച്ച തുകയെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ പുകയുന്നു. എന്താണ് സത്യാവസ്ഥ  എന്നറിയാൻ പ്രമുഖ യുവജന സംഘടനാ നേതാക്കളുടെ പ്രതികരണങ്ങളിലേക്ക് varthatrivandrum.com കടന്നുചെല്ലുന്നു .

നിരവധി ചരിത്ര സംഭവങ്ങള്‍ക്കും മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ആറ്റിങ്ങല്‍ കൊട്ടാരം ഏഴ് നൂറ്റാണ്ടിന്റെ ചരിത്രം പേറുന്നതാണ്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ ഇന്ത്യയിലെ ആദ്യ രക്ത രൂക്ഷിത കലാപത്തിനും പാശ്ചാത്യരാഷ്ട്രങ്ങളുമായുള്ള നിരവധി ഉടമ്പടികള്‍ക്കും സാക്ഷ്യം വഹിച്ച കൊട്ടാരമാണ് കോയിക്കല്‍. 1307ലാണ് ആറ്റില്‍ കൊല്ലമ്പുഴയില്‍ വാമനപുരം നദിയുടെ തീരത്തായി കൊട്ടാരം സ്ഥാപിക്കപ്പെട്ടത്.

ആറ്റിങ്ങല്‍ റാണിമാരാണ് ആറ്റിങ്ങല്‍ കോയിക്കല്‍ കൊട്ടാരത്തില്‍ താമസിച്ചിരുന്നത്. ഇവരുടെ ചെലവിനായി തിരുവിതാംകൂര്‍ രാജാക്കന്മാർ 15000 ഏക്കര്‍ വിസ്താരമുള്ള ഭൂപ്രദേശം വിട്ട് കൊടുത്തു. അങ്ങനെയാണ് ആറ്റിങ്ങല്‍ ദേശവഴി ആരംഭിക്കുന്നത്. ആറ്റിങ്ങല്‍ ദേശവഴിയിലെ റാണിമാരെല്ലാം ഭരണം നടത്തിയത് ആറ്റിങ്ങല്‍ കോയിക്കല്‍ കൊട്ടാരം കേന്ദ്രീകരിച്ചായിരുന്നു. ഈ നാട്ടുരാജ്യം കുരുമുളകിനാല്‍ പ്രശസ്തമായിരുന്നു. ഡച്ച്, പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ കേരളാ തീരത്തെത്തിയത് മുതല്‍ ആറ്റിങ്ങലുമായി ബന്ധപ്പെട്ടിരുന്നു . ഹാമില്‍ട്ടണ്‍ എഴുതിയ ഡിസ്‌ക്രിപ്ഷന്‍ ഓഫ് ഹിന്ദുസ്ഥാന്‍ എന്ന പുസ്തകത്തില്‍ ഇതിനെ ക്കുറിച്ച് വിവരച്ചിട്ടുണ്ട്.

വാണിജ്യ സാധ്യതകള്‍ മനസ്സിലാക്കിയാണ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി കോട്ട കെട്ടുവാന്‍ 1684ല്‍ അഞ്ചുതെങ്ങില്‍ ഭൂപ്രദേശം സ്വന്തമാക്കിയത്. അതിന് മുമ്പും ശേഷവും വിദേശ രാജ്യങ്ങളുമായി നിരവധി നിര്‍ണ്ണായക ഉടമ്പടികള്‍ രൂപപ്പെട്ടതിന് ആറ്റിങ്ങല്‍ കൊട്ടാരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍ കൊട്ടാരത്തിലേക്ക് വരുകയായിരുന്ന ഗീഫോര്‍ഡിന്റെ നേതൃത്വത്തിലുള്ള 140 ഇംഗ്ലീഷ് കാരെ 1721ല്‍ തദ്ദേശവാസികള്‍ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. കൊട്ടാരത്തിന്റെ ഭൂരിഭാഗം കെട്ടിടങ്ങളും വസ്തുക്കളും രാജകുടുംബം സ്വാതന്ത്ര്യാന്തരം വിറ്റ് മാറിയിരുന്നു. കുറെ കെട്ടിടങ്ങളും വസ്തുക്കളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. ഈ കെട്ടിടങ്ങളില്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര കലാപീഠം പ്രവര്‍ത്തിക്കുന്നുണ്ട്. രാജകുടുംബം വിറ്റ് മാറിയ കെട്ടിടസമുച്ചയങ്ങളില്‍ വര്‍ണ്ണാഭമായ ചുമര്‍ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. നിലവിലുള്ള കെട്ടിടങ്ങളും കാലപഴക്കം കൊണ്ട് തകര്‍ച്ചാ ഭീഷണിയിലാണ്. ആറ്റിങ്ങല്‍ കടയ്ക്കാവൂര്‍ റോഡില്‍ കൊല്ലമ്പുഴയ്ക്ക് സമീപത്താണ് കൊട്ടാരം.

 

Latest

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം...

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂര്‍കോണം വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസിനെ...

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി.

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്ബ എന്നാണ് കുഞ്ഞിന്...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണിയോടെ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി...

ചിറയിൻകീഴിൽ ബിരുധ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചിറയിൻകീഴ് പൊടിയന്റെ മുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്...
error: Content is protected !!