ഓട്ടോറിക്ഷ മോഷണം ഒന്നാം പ്രതി അറസ്റ്റിൽ. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായത്. കൊല്ലം, മയ്യനാട്, വലിയവിള ഷീബ നിവാസിൽ മനുവാണ് അറസ്റ്റിൽ ആയത്. ഈ കേസിലെ രണ്ടാം പ്രതി രശ്മി നേരത്തെ അറസ്റ്റിൽ ആയിരുന്നു. ഇപ്പോൾ റിമാൻഡിൽ ആണ്. കൊല്ലം പള്ളിമൺ വില്ലേജിൽ പുലിയ മുസ്ലിം പള്ളിക്കു സമീപം തെക്കുവിള വീട്ടിൽ പ്രമോദിനെ വക ആറ്റിങ്ങൽ ടി ബി ജംഗ്ഷനിലുള്ള പി കെ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന് മുൻ വശത്തു പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ ഒന്നും രണ്ടും പ്രതികൾ ചേർന്ന് രാത്രി 8 മണിയോടെ മോഷ്ടിക്കുകയായിരുന്നു.
CCTV യുടെ സഹായത്താൽ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 22.10.2020 രാത്രിയോടെ കുണ്ടരയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു. അന്വേഷണത്തിൽ ആറ്റിങ്ങൽ DYSP S.Y സുരേഷ്, സി.ഐ S. ഷാജി, എസ്.ഐ മാരായ സനൂജ്, കെ ജോയ്, ഷാഡോ എസ്.ഐ ഫിറോസ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ ആയ ASI ദിലീപ്, ASI താജുദീൻ ASI പ്രതീപ് ഷാഡോ പോലീസ് അംഗം ബിജു, വിനു, സുധീഷ്, ബിജു, അജി ദിനോർ, രാകേഷ് എന്നിവരടങ്ങുന്ന സംഗം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.