11.08.2020 തീയതി വര്‍ക്കല മിഷന്‍ ആശുപത്രി പ്രദേശത്തുള്ള റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ പൂട്ടിയിട്ടിരുന്ന മില്ലിന്റെ തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വര്‍ക്കല ചെറുന്നിയൂര്‍ വില്ലേജില്‍ വെന്നിക്കോട് ദേശത്ത് വട്ടവിള പണയില്‍ വീട്ടില്‍രാഘവന്‍ മകന്‍ ബാഹുലേയന്‍, വയസ്സ് 45 എന്നയാളുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ടിയാനെ കൊലപ്പെടുത്തിയ കേസ്സില്‍ പുളിമാത്ത് വില്ലേജില്‍ പൊരുന്തമണ്‍ ദേശത്ത് വള്ളംപെട്ടിക്കോണം തോട്ടിങ്കര വീട്ടില്‍ ബഷീര്‍ മകന്‍ നൗഷാദ്, വയസ്സ് 46 എന്ന പ്രതിയെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു.
മാനസിക അസ്വാസ്ഥ്യമുള്ള തന്റെ അനുജന്‍ രാജുലു ചെറുന്നിയൂരിലുള്ള വീട്ടില്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ ബാഹുലേയന്‍ കടത്തിണ്ണയിലും മറ്റുമാണ് ഉറങ്ങിയിരുന്നത്. 08.08.2020 തീയതി ബാഹുലേയന്‍ flour mill വരാന്തയില്‍ കിടന്നുറങ്ങുവാന്‍ ചെന്നപ്പോള്‍ അവിടെ മുന്‍പ് ഒരാഴ്ചയായി കിടന്നു വന്നിരുന്ന നൗഷാദിനെ കാണുകയും ഇരുവരും അവിടെ വച്ച് കണ്ട് പരിചയത്തിലാവുകയും ചെയ്തു. പകല്‍ സമയത്ത് കറങ്ങി നടക്കുന്ന നൗഷാദ് രാത്രി 9 മണിയ്ക്ക് വീണ്ടും മില്ലിന്റെ വരാന്തയില്‍ വരികയും ബാഹുലേയന്റെ കൈവശം ഒരു മൊബൈല്‍ ഫോണും 750 രൂപയും കാണുകയും ചെയ്തു. ബാഹുലേയന്റെ ഫോണ്‍ വാങ്ങി തന്റെ കിളിമാനൂരിലുള്ള ഒരു സുഹൃത്തിനെ വിളിച്ച ശേഷം 10.08.2020 തീയതി വെളുപ്പിന് 4 മണിയ്ക്കും 5 നും ഇടയ്ക്കുള്ള സമയം ബാഹുലേയന്റെ കൈവശത്തു നിന്നും പണം അടങ്ങിയ പഴ്സും മൊബൈല്‍ ഫോണും മോഷ്ടിച്ചെടുക്കാന്‍ ശ്രമിയ്ക്കുകയും ഉണര്‍ന്ന ബാഹുലേയന്‍ നീക്കം ചെറുത്തു നില്‍ക്കുകയും അതിനെത്തുടര്‍ന്ന് നൗഷാദ് ബഹുലെയന്റെ തലപിടിച്ച് ഭിത്തിയിലും തറയിലും ഇടിച്ച് പരിക്കേല്പിയ്ക്കുകയായിരുന്നു.
ബോധരഹിതനായ ബാഹുലേയനില്‍ നിന്നും പഴ്സും മൊബൈല്‍ ഫോണും കവര്‍ന്ന നൗഷാദ് അവിടെ നിന്നും പോവുകയും ചെയ്തു. 11.08.2020 ല്‍ ബാഹുലേയന്‍ മരിച്ചു കിടക്കുന്നത് കണ്ടയാള്‍ പോലീസിനെ വിവരം അറിയിയ്ക്കുകയും അസ്വാഭാവിക മരണത്തിനു കേസ്സെടുത്ത പോലീസ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറില്‍ നിന്നും തലയ്ക്കേറ്റ പരിക്കുകളാണ് മരണകാരണം എന്നറിഞ്ഞതിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെ സംശയിക്കാന്‍ കാരണം. സംഭവസ്ഥലത്ത് നിന്നും തമിഴ് നാട്ടിലേയ്ക്ക് കടന്ന പ്രതി തന്നെ പോലീസ് അന്വേഷിയ്ക്കുന്നില്ലായെന്നും മറ്റും വിചാരിച്ച് തിരികെയെത്തി ആറ്റിങ്ങലിലുള്ള ഒരു പാറക്വാറിയില്‍ ജോലിനോക്കി വരികയായിരുന്നു.
നൗഷാദിനെക്കുറിച്ച് രഹസ്യമായി അന്വേഷിച്ച പോലീസിന് നൗഷാദ് പള്ളിക്കലിലുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ വരുമെന്ന് വിവരം ലഭിച്ചിരുന്നു. ടി സുഹൃത്തിനോട് നൗഷാദ് എത്തിയാല്‍ വിവരം അറിയിക്കുവാന്‍ പോലീസ് അറിയിച്ചിരുന്നതിന്‍ പ്രകാരം നൗഷാദ് എത്തിച്ചേര്‍ന്ന വിവരം പോലീസിന് നല്‍കുകയും തുടര്‍ന്ന് നൗഷാദിനെ പിടികൂടുകയുമായിരുന്നു. ബന്ധുക്കളോ നാട്ടുകാരോ ബാഹുലേയന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നില്ല.
ആറ്റിങ്ങല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ.വൈ. സുരേഷിന്റെ നേതൃത്വത്തില്‍ വര്‍ക്കല പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ ജി.ഗോപകുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ അജിത്ത് കുമാര്‍.പി, ഗ്രേഡ് സബ്ബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, എ.എസ്.ഐ രാധാകൃഷ്ണന്‍, എ.എസ്.ഐ ഷൈന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുള്ളതാണ്.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
ഗിന്നസിലേക്ക് നടന്നടുക്കുന്ന കോട്ടൂരിലെ ഗജമുത്തച്ഛൻ “സോമൻ”
https://www.facebook.com/varthatrivandrumonline/videos/357652765556936/