05.09.2020 തീയതി നടയറ പാലത്തിനു സമീപം വച്ച് സംഘം ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ച് മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസ്സിലെ പ്രധാന പ്രതി അറസ്റ്റിലായി. വര്‍ക്കല നടയറയില്‍ കുന്നില്‍ തയ്ക്കാവിനു സമീപം വിലയില്‍ വീട്ടില്‍ സലാഹുദീന്‍ മകന്‍ ചൂട് നിസ്സാം എന്നറിയപ്പെടുന്ന നിസ്സാം, വയസ്സ് 38 നെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്.
05.09.2020 തീയതി വൈകുന്നേരം 4.30 മണിയ്ക്ക് ജോലി കഴിഞ്ഞു വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന നടയറ കുന്നില്‍ പുത്തന്‍ വീട്ടില്‍ രാജേന്ദ്രന്‍ മകന്‍ ശ്യാംരാജിനെ നിസ്സാമും സംഘവും ചേര്‍ന്ന് തടഞ്ഞുവെച്ച് കൊലപ്പെടുത്താന്‍ ശ്രമിയ്ക്കുകയും അയാളുടെ കൈയിലുണ്ടായിരുന്ന 27000/- രൂപയും വിലപിടിപ്പുള്ള ഫോണും പിടിച്ചു പറിയ്ക്കുകയും ചെയ്തു.
സംഭവശേഷം നിസ്സാം ഒളിവില്‍ പോവുകയും മറ്റ് പ്രതികളെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒളിവില്‍ പോയ നിസാമിനെപ്പറ്റി തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. അങ്ങനെയിരിയ്ക്കെ നിസ്സാമിനെ നടയറ ഭാഗങ്ങളില്‍ കണ്ടു എന്ന രഹസ്യ വിവരം പോലീസിന് ലഭിയ്ക്കുകയും ആ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 19.10.2020 തീയതി രാത്രി നിസ്സാമിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വര്‍ക്കല പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍, സബ്ബ് ഇന്‍സ്പെക്ടര്‍ അജിത്ത് കുമാര്‍.പി, എ.എസ്.ഐ നസറുള്ള, എ.എസ്.ഐ രാധാകൃഷ്ണന്‍, എ.എസ്.ഐ ഷൈന്‍ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുള്ളതാണ്. ഈ പ്രതിയെ മുന്‍പും പിടിച്ചുപറിക്കേസ്സുകളില്‍ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
ഗിന്നസിലേക്ക് നടന്നടുക്കുന്ന കോട്ടൂരിലെ ഗജമുത്തച്ഛൻ “സോമൻ”
https://www.facebook.com/varthatrivandrumonline/videos/357652765556936/