തിരുവനന്തപുരം പാങ്ങോട് യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹത്തില്‍ നിന്ന് വേര്‍പെട്ട കാല്‍ നായ്ക്കള്‍ കടിച്ചു വലിക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടതിനെ തുടന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. പരയ്ക്കാട് കോളനിയിലെ ഷിബുവാണ് മരിച്ചത്. ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം.
മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ചില സുഹൃത്തുക്കള്‍ ഇടയ്ക്കിടെ വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. രണ്ട് ദിവസമായി ഇവരെ ആരെയും കണ്ടിട്ടില്ലെന്നും ഇവർ. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടങ്ങിയതായി പാങ്ങോട് പൊലീസ് അറിയിച്ചു.
[ap_social youtube=”http://www.youtube.com/c/Varthatrivandrum” dribble=””]