കഴക്കൂട്ടം സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുന്നു.

കഴക്കൂട്ടത്തിന്റെ ഭാവി മുന്നിൽക്കണ്ടുള്ള വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി കഴക്കൂട്ടത്ത് ഒരു സിവിൽ സ്റ്റേഷൻ നിർമിക്കുകയാണ്. കഴക്കൂട്ടത്ത് വിവിധ ഭാഗങ്ങളിലായി വാടക കെട്ടിടങ്ങളിൽ ചിതറി കിടക്കുന്ന സർക്കാർ ഓഫീസുകൾ സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ ഒരു കുടക്കീഴിലാവും. ഇതോടെ ജനങ്ങൾക്ക് സർക്കാർ ഓഫീസുകൾ അന്വേഷിച്ചുള്ള അലച്ചിലിൽ നിന്നും മോചനം ലഭിക്കും.

നിലവിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സിവിൽ സ്റ്റേഷൻ നിർമിക്കുക. ഒരേക്കറോളം വരുന്ന ഈ സ്ഥലത്തെ പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ചു മാറ്റിയതിനു ശേഷം അത്യാധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിക്കുന്നത്. 10 നിലകളിലായി നിർമിക്കുന്ന കെട്ടിടം കഴക്കൂട്ടത്തിന്റെ ഭാവി വികസനം കൂടി കണക്കിലെടുത്തുകൊണ്ടാണ് നിര്‍മിക്കുക. ഭാവിയില്‍ മജിസ്ട്രേറ്റ് കോടതിയും താലൂക്കും ലഭിക്കുന്ന പക്ഷം അവ പ്രവര്‍ത്തിക്കുന്നതിനുള്ള സൌകര്യവും സിവില്‍ സ്റ്റേഷനില്‍ ഉണ്ടാവും. മജിസ്ട്രേറ്റ് കോടതിയും താലൂക്കും കഴക്കൂട്ടത്ത് കൊണ്ട് വരുന്നതിനായി ശ്രമിക്കുന്നതാണ്.

ബ്ലോക്ക് ഓഫീസ്, സബ് ട്രഷറി ഓഫീസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വില്ലേജ് ഓഫീസ്, രജിസ്ട്രാര്‍ ഓഫീസ് തുടങ്ങി പതിനഞ്ചോളം സര്‍ക്കാര്‍ ഓഫീസുകള്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. ബജറ്റില്‍ സിവില്‍ സ്റ്റേഷനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒരു കൊല്ലത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി സിവില്‍ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Latest

പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

സി.പി.എം..നേതാവ് പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു....

കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ദർഘാസ് ക്ഷണിച്ചു.

ഇളമ്പ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്‌കിൽ...

കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്…

വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ്...

പി പി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണം: എൻജിഒ അസോസിയേഷൻ

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!