തിരുവനന്തപുരം: ആന്ധ്രയിൽ നിന്നും കാറിൽ 203 കിലോ കഞ്ചാവ് കടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയിലായി. കുടപ്പനക്കുന്ന് മുട്ടട അഞ്ചുമുക്ക് എം.ആർ.എ 81 – ബി പ്രാർത്ഥനാ വീട്ടിൽ സിദ്ധാർത്ഥാണ് (22) അറസ്റ്റിലായത്. കഴിഞ്ഞയാഴ്ചയാണ് ആന്ധ്രയിൽ നിന്നും രണ്ടു കാറുകളിലായി കഞ്ചാവ് കടത്തിയ സംഘത്തെ ബാലരാമപുരത്തുവച്ച് എക്‌സൈസ് പിടികൂടിയത്. തലസ്ഥാനത്തെ കഞ്ചാവുകടത്ത് സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
നിരവധി ക്രിമിനൽ കേസുകളെ തുടർന്ന് ആന്ധ്ര, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കു താമസം മാറിയ അലൻ പൊന്നു, പാറ അഭിലാഷ്, നിഖിൽ, രാജ്കുമാർ എന്നിവർക്ക് തലസ്ഥാനത്ത് എല്ലാ സഹായവും ചെയ്‌ത ആളാണ് സിദ്ധാർത്ഥ് എന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചെറുകിട കഞ്ചാവ് വില്പനക്കാർക്കും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുമായി ഇടനിലക്കാരനായി ഇയാൾ പ്രവർത്തിച്ചിരുന്നു. വില്പനക്കാരിൽ നിന്നും പറഞ്ഞുറപ്പിച്ച തുക വാങ്ങിയെടുക്കാനായി സിദ്ധാർത്ഥിന് പ്രത്യേക ഗുണ്ടാസംഘവുമുണ്ട്. ന്യൂജെൻ ലഹരി മരുന്നുകളും എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയവയുടെ വ്യാപാരവും ഇയാൾ നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
[ap_social youtube=”http://www.youtube.com/c/Varthatrivandrum” dribble=””]