കല്ലമ്പലം ജംഗ്ഷന് സമീപം സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് 62കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കല്ലമ്പലം: കല്ലമ്പലം ജംഗ്ഷന് സമീപം സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് 62കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സ്കൂട്ടർ യാത്രികൻ നിസാര പരിക്കേറ്റതെയുള്ളു എന്നാണ് വിവരം. പറകുന്ന് എസ്.എൻ മന്ദിരത്തിൽ ശശാങ്ക(62)നാണ് പരിക്കേറ്റത്. ഇന്ന്‌ രാവിലെ 10 മണിയോടെയാണ് സംഭവം. വർക്കല ഭാഗത്ത് നിന്നും കല്ലമ്പലത്തേക്ക് വന്ന ശ്രീ അയ്യപ്പൻ ബസ്സും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. ബസ് അമിത വേഗതയിൽ ചീറിപ്പാഞ്ഞു വരുന്ന സമയം സ്കൂട്ടർ യാത്രികൻ അശ്രദ്ധമായി വലതു ഭാഗത്തേക്ക്‌ വാഹനവും കൊണ്ട് ഇറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ബസ്സിന്റെ മുൻവശത്ത് ഇടിച്ച സ്കൂട്ടർ നിലത്ത് വീഴുകയും ചെയ്തു. എന്നാൽ ബസിനടിയിൽ പെടാതെ ഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ആളുകൾ ഓടിക്കൂടി പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോയി. ഗുരുതര പരിക്കില്ലെന്ന് കല്ലമ്പലം പോലീസ് പറഞ്ഞു.

Latest

കണ്ണൂരില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. 15 പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. 15 പേര്‍ക്ക് പരിക്ക്. ഇതില്‍...

പി.എ.അസീസ് എൻജിനീയറിങ് കോളേജില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദർഹം കണ്ടെത്തി.

തിരുവനന്തപുരം പി.എ.അസീസ് എൻജിനീയറിങ് കോളേജില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദർഹം കണ്ടെത്തി....

വാമനപുരത്ത് അപകടം കുറ്റിമൂട് സ്വദേശി മരിച്ചു.

വാമനപുരത്ത്പത്രം ഇറക്കി പോവുകയായിരുന്ന വാഹനവുമായി കൂട്ടിയിടിച്ച് കുറ്റിമൂട് കാഞ്ഞിരംപാറ സ്വദേശിയായ...

ഇതിഹാസങ്ങളിലടക്കം അഗാധമായ അറിവുണ്ടായിരുന്ന മഹാപ്രതിഭയായിരുന്നു പ്രശാന്ത് നാരായണൻ: ജി. ആർ ഇന്ദുഗോപൻ

​ ​ ഇതിഹാസങ്ങളിലടക്കം അഗാധമായ അറിവുണ്ടായിരുന്ന മഹാപ്രതിഭയായിരുന്നു പ്രശാന്ത് നാരായണൻ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!