നെടുമങ്ങാട് പ്രായപൂർ ത്തിയാകാത്തതും ബുദ്ധിമാന്ദ്യവുമൂള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിൽ പനവൂർ എസ് എൻ പുരം കുളപ്പാറ കുന്നുംപൂറത്ത് വീട്ടിൽ രാജീവ്(37 )നെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പനവൂർ സ്വദേശിനിയായ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് ബന്ധുവായ രാജിവ് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു.
മാതാപിതാക്കളില്ലാത്ത പെൺകുട്ടി അപ്പൂപ്പന്റെയും അമ്മുമ്മയുടേയും സംരക്ഷണയിലാണ് കഴിഞ്ഞുവന്നിരുന്നത്. നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സുനിൽ ഗോപി, എ എസ് ഐ മാരായ എസ് പി ഷിബു, ഫ്രാങ്ക്ലിൻ പോലീസുകാരായ മഹേഷ്, നജീബ്, സുലൈമാൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
https://www.facebook.com/varthatrivandrumonline/videos/648494132521478/