തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. റിയാദില്‍ നിന്ന് നാടുകടത്തിയ രണ്ടുപേരാണ് അറസ്റ്റിലായത്. ബംഗളൂരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബ്, ഡല്‍ഹി ഹവാലക്കേസ് പ്രതി ഗുല്‍നവാസ് എന്നിവരാണ് അറസ്റ്റിലായത്.
ഗുല്‍നവാസ് ലഷ്‌കര്‍ ഇ തൊയ്‌ബെ പ്രവര്‍ത്തകനും ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമാണ്. ഇവരെ കൊച്ചിയിലെത്തിച്ചതിന് ശേഷം ഒരാളെ ബംഗളൂരുവിലേക്കും ഒരാളെ ഡല്‍ഹിയിലേക്കും കൊണ്ടുപോകും.
വൈകീട്ട് ആറരയോടെ ഇരുവരും സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇവർക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരെ ഡീപോർട്ട് ചെയ്ത് ഇന്ത്യയിലേക്ക് എത്തിച്ചെന്നാണ് വിവരം.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ടുമണിക്കൂറോളം ഇവരെ വിമാനത്താവളത്തില്‍ വെച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ റോയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തതായാണ് വിവരം. ഇവരെ കൊച്ചിയിലെത്തിച്ചതിന് ശേഷം ഒരാളെ ബെംഗളുരുവിലേക്കും ഒരാളെ ഡല്‍ഹിയിലേക്കും കൊണ്ടുപോകും.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെ മൂന്നുമുക്ക്. അപകടങ്ങൾ നിത്യ സംഭവം….
https://www.facebook.com/varthatrivandrumonline/videos/3384185568294389/