അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (CHC) സാമൂഹ്യ വിരുദ്ധർ അക്രമം നടത്തി. OP കൗൺട്ടറിന്റെ ചില്ല് തകർത്തു. മദ്യപാനം കഞ്ചാവ് തുടങ്ങിയവയുടെ ഉപയോഗത്തിനായി ഇവിടെ സംഘടിക്കുന്ന പ്രദേശത്തെ ഒരുകൂട്ടം സാമൂഹ്യ വിരുദ്ധരാണ് അക്രമത്തിനു പിന്നിൽ. ഹോസ്പിറ്റൽ കമ്പോണ്ടിനുള്ളിലെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ദിവസങ്ങൾക്ക് മുൻപ് അധികൃതർ പരാതിപ്പെട്ടതാണ് ആക്രമൻത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ സാമൂഹ്യ വിരുദ്ധർ ഹോസ്പിറ്റൽ പരിസരങ്ങളിൽ മാലിന്യം വലിച്ചെറിയുകയും കൊമ്പോണ്ടിനുള്ളിലെ നിരവധി വസ്തുക്കൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. ദിവസങ്ങളായി നടന്നുവരുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾകൊണ്ടൊന്നും കലി അടങ്ങാത്ത സംഘം ഇപ്പോൾ പരസ്യമായി അക്രമം നടത്തുന്നതിലേക്ക് നീങ്ങുകയായിരുന്നു. ജീവനക്കാർക്കെതിരെ അസഭ്യം വിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത അക്രമികൾ അക്രമം നടത്തി ഉടൻ തന്നെ ഓടി രക്ഷപ്പെടുകയായിരുന്നു. ഹോസ്പിറ്റൽ അധികൃതർ അഞ്ചുതെങ്ങ് പോലീസിൽ പരാതി നൽകി.
സാമൂഹ്യ വിരുദ്ധ അക്രമം പതിവാകുന്ന അഞ്ചുതെങ്ങ് CHC യിൽ CCTV സ്ഥാപിക്കണം : അഞ്ചുതെങ്ങ് സജൻ
സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും അക്രമങ്ങളും പതിവാകുന്ന അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ CCTV സ്ഥാപിക്കണമെന്ന ആവിശ്യം ശക്തമാകുന്നു. കോവിഡ് വ്യാപനത്തെ തടഞ്ഞു നിർത്താൻ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അതി ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് നേർക്ക് വർദ്ധിച്ചുവരുന്ന സാമൂഹ്യ വിരുദ്ധ അക്രമ പ്രവർത്തനങ്ങൾക്ക് എതിരെ ഇനിയും ശക്തമായ നടപടി സ്വീകരിക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ജനരോഷം ശക്തമാകുന്ന സാഹചര്യത്തിൽ. ഹോസ്പിറ്റൽ കെട്ടിടത്തിലും കോമ്പോണ്ടിലും അടിയന്തിരമായി CCTV കൾ സ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന ആവിശ്യവുമായി സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ രംഗത്ത്.
ദൂര പ്രദേശങ്ങളിൽ നിന്നും ജോലിക്കെത്തുന്ന സ്ത്രീകൾ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഭീതികൂടാതെ സ്വാതന്ത്രമായി ജോലിചെയ്യുവാനുള്ള സാഹചര്യം ഒരുക്കുകയെന്നത് ബ്ലോക്ക് / ഗ്രാമ പഞ്ചായത്തുകളുടെ ഉത്തരവാദിത്വമാണ് എന്നാൽ ഈ വിഷയത്തിൽ ബ്ലോക്ക് പഞ്ചയാത്ത് ശ്രെദ്ധചെലുത്തുന്നില്ല . നിരന്തരമായി ആരോഗ്യപ്രവർത്തകർക്കും ആശുപത്രിക്കും നേരെ ഉണ്ടാകുന്ന സാമൂഹ്യ വിരുദ്ധ അക്രമ സംഭവങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൽ പോലീസും സമ്പൂർണ്ണ പരാജയമായ് മാറിയിരിക്കുകയാണ്, മുൻപൊരിക്കൽ നേഴ്സിനെ കടന്നുപിടിക്കുന്ന സാഹചര്യം ഉണ്ടായിട്ടുപോലും അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നത് കടുത്ത അനാസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
CHC നടത്തിപ്പ്കാരായ ബ്ലോക്ക് പഞ്ചായത്ത് അതികൃതർക്ക് ഇവിടെ CCTV സ്ഥാപിക്കാൻ നടപടി എടുക്കുവാൻ കഴിഞ്ഞില്ലെങ്കിൽ എന്തുകൊണ്ട് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഇതിനു ശ്രമിക്കുന്നില്ല എന്നും ചോദിച്ചു. എത്രയും പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാർ ആകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
അനാവശ്യ ചിലവുകൾ മാറ്റിവച്ച് നമുക്ക് ഇവരെ സഹായിക്കാം..
https://www.facebook.com/varthatrivandrumonline/videos/660207097934790/