സ്വർണ കടത്തു കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ സെക്രട്ടറിയേറ്റിൽ ഫയലുകൾ കത്തിച്ച സംഭവുമായിബന്ധപ്പെട്ടും, ലൈഫ് ഭവനപദ്ധതി അഴിമതിക്ക് നേതൃത്വo നൽകുന്ന പിണറായി വിജയൻ രാജിവെക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനവും പന്തം കൊളുത്തി പ്രകടനവും തെക്കുംഭാഗത്തു നിന്നും തുടങ്ങി ചെക്കാലവിളകത്തു സമാപിച്ചു.
മണ്ഡലം പ്രസിഡന്റ് അഡ്വ. എ. റസൂൽ ഷാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ സജികുമാർ, അശോകൻ, മണ്ഡലം ഭാര വാഹികളായ രാജേഷ്, അനു, ആസാദ്, സേവാദൾ ജില്ലാ സെക്രട്ടറി ജമാൽ, സുനിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുധീഷ്, അൻസർ, അൻഫർ, അനിരുദ്ധൻ, ഷാൻ, രാജിത, ഗിരീഷ്, സുജിത് മോഹൻ, സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
ആറ്റിങ്ങൽ ബൈപ്പാസ് യാഥാർത്ഥ്യത്തിലേയ്ക്ക് …..
https://www.facebook.com/varthatrivandrumonline/videos/3461239173943964/