ആറ്റിങ്ങൽ: ആലംകോട് ഒരു കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. എക്സൈസ് കമ്മീഷ്ണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഏകദേശം 40 കിലോയോളം വരുന്ന കഞ്ചാവ് വിവിധ ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ആലംകോട് പുളിമൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മാമ്പൂ റസ്റ്റോറന്റ് എന്ന ഹോട്ടലിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഹോട്ടൽ അടച്ചുപൂട്ടി പകരം സവാള ഹോഴ്സെയിൽ കച്ചവടമാണ് ഇവിടെ നടത്തുന്നത്. ഇതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടന്നിരുന്നത്. കീഴാറ്റിങ്ങൽ സ്വദേശികളായ അർജുൻ 27, അജിൻ 25, ആറ്റിങ്ങൽ സ്വദേശി ഗോകുൽ 25 എന്നിവരാണ് പ്രതികൾ. കഴിഞ്ഞ ദിവസം വർക്കലയിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ആളെ പിടികൂടിയിരുന്നു ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള തുടർ പരിശോധനയിലാണ് കഞ്ചാവിന്റെ വൻ ശേഖരം ഹോട്ടലിലും പ്രതികളുടെ വിടുകളിൽ നിന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
പ്രതികളുടെ വീട്ടിൽ നിന്നും നോട്ട് എണ്ണുന്ന മിഷ്യൻ, ഹാഷിഷ് ഓയിൽ, അഡംബര വാഹനങ്ങൾ, ലോറികൾ തുടങ്ങിയവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഉദ്യോഗസ്ഥർ ഇവരെ തെളിവെടുപ്പിനായി ആലംകോട് ഹോട്ടലിൽ കൊണ്ടുവന്നു. ആറ്റിങ്ങൽ വർക്കേഷ്സ് ഇൻഡസ്ട്രിയൽ കോർപ്പറേറ്റീവ് സൊസൈറ്റി (അവിക്സ് ) യുടെ ഉടമസ്ഥതയിലുള്ള സ്ഥലം 2 വർഷക്കാലമായി ഇവർ വാടകക്കെടുത്തിട്ട്. ആറ്റിങ്ങൽ എക്സൈസ് സി.ഐ അജിദാസ്, വർക്കല എക്സൈസ് സി.ഐ നൗഷാദ് കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടർ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ കിളിമാനൂർ വർക്കല എക്സൈസ് റെയ്ഞ്ചുകൾ സംയുക്തമായാണ് റെയ്ഡ് നടന്നത്. നഗരസഭാ ചെയർമാൻ എം.പ്രദീപ് അടക്കമുള്ളവർ സ്ഥലത്തെത്തി.
[ap_social facebook=”http://facebook.com/varthatrivandrumonline/” twitter=”” gplus=”” skype=”” linkedin=”” youtube=”” dribble=””]
മാവേലിക്ക് അത്തപ്പൂക്കളം എങ്ങനെ വേണം ??
https://www.facebook.com/varthatrivandrumonline/videos/317046522983077/