തിരുവനന്തപുരം: തിരുവനന്തപുരത്ത് റേഡിയോ വെക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവ് സഹോദരനെ തലക്കടിച്ച് കൊന്നു. അരുവിക്കര കാച്ചാണിയിലാണ് സംഭവം. ജ്യേഷ്ടൻ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അരുവിക്കര ബിസ്മി നിവാസിൽ സമീർ ( 27) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഹിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനസിക പ്രശ്നങ്ങൾ ഉള്ള ആളാണെന്ന് പറയപ്പെടുന്നു.ഇന്നലെ രാത്രിയായിരുന്നു സംഭവം. സഹോദരങ്ങൾ തമ്മിൽ റേഡിയോ വയ്ക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായി.
ഹിലാൽ റേഡിയോ ഓഫ് ചെയതത് സമീറിന് ഇഷ്ടപ്പെട്ടില്ല. മാതാപിതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. എന്നാൽ രാത്രി ഹാളിൽ ഉറങ്ങിക്കിടന്ന സമീറിനെ ഹിലാൽ കമ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പേരൂർക്കട ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/varthatrivandrumonline/videos/722983884944302/