രണ്ട് ലക്ഷം ലൈഫ് വീടുകൾ ഉടൻ പൂർത്തിയാക്കും

ലൈഫ് ഭവനപദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി രണ്ട് ലക്ഷം വീടുകൾ കൂടി ഉടൻ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതിയുടെ അടുത്ത ഘട്ടമായി, സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തവർക്ക് ഓരോ ജില്ലയിലും ഒരു ഭവനസമുച്ചയമെങ്കിലും സർക്കാർ നിർമ്മിക്കും. ഇതിനായിസർക്കാരിന്റെയും വിവിധ വകുപ്പുകളുടെയുംകൈവശമുള്ള ഭൂമി ഏ​റ്റെടുക്കും. ഇത് സാദ്ധ്യമായില്ലെങ്കിൽ മ​റ്റ് മാർഗങ്ങൾ തേടുമെന്നും മുഖ്യമന്ത്റി പറഞ്ഞു.

പ്രളയാനന്തര പുനർ നിർമ്മാണത്തിന്റെ ഭാഗമായി മുഖ്യമന്ത്റിയുടെ അഭ്യർത്ഥനപ്രകാരം ഹൈദരാബാദിലെ രാമോജി ഫിലിം സി​റ്റി, കുടുംബശ്രീ ഭവന നിർമ്മാണ യൂണി​റ്റുകൾ വഴി നിർമ്മിച്ചു നൽകിയ 121 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വീടിനു പുറമേ പാവപ്പെട്ടവർക്ക് തൊഴിൽ, പ്രായമായവർക്കും രോഗികൾക്കുമുള്ള പരിചരണം തുടങ്ങിയവയെല്ലാം ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ സർക്കാർ കുടുംബശ്രീയെ ശാക്തീകരിച്ചു. നിർമ്മാണ മേഖലയിൽ വനിതകൾക്കും അവസരം ഒരുക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു. 415 വനിതകൾക്കാണ് കെട്ടിട നിർമാണത്തിൽ കുടുംബശ്രീ ആലപ്പുഴയിൽ പരിശീലനം നൽകിയത്. രാമോജി ഫിലിംസി​റ്റിയുടെ പ്രതിനിധി ചെറുകുരി കിരണിനെ മുഖ്യമന്ത്റി ഉപഹാരം നൽകി ആദരിച്ചു. വീട് നിർമാണം വേഗത്തിലാക്കി എട്ട് മാസത്തിനകം പദ്ധതി പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയ മുൻ സബ്കളക്ടർ വി.ആർ. കൃഷ്ണ തേജയ്ക്കുള്ള ഉപഹാരവും മുഖ്യമന്ത്റി നൽകി.

മന്ത്റി ഡോ. ടി.എം തോമസ് ഐസക് അദ്ധ്യക്ഷത വഹിച്ചു. എല്ലാ പഞ്ചായത്തിലും കുടുംബശ്രീയുടെ കെട്ടിട നിർമാണ യൂണി​റ്റ് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. വനിതകളുടെ നിർമാണ ഗ്രൂപ്പുകൾക്കുള്ള ഇൻസെന്റീവ് വിതരണം മന്ത്റി ജി.സുധാകരൻ നിർവഹിച്ചു. പദ്ധതി നിർവഹണം നടത്തിയ ടീം അംഗങ്ങൾക്ക് മന്ത്റി പി.തിലോത്തമൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എ.എം.ആരിഫ് എം.പി., രാമോജിഗ്രൂപ്പിന്റെ മാർഗ ദർശി ചിട്ടി ഫണ്ട് എം.ഡി ശൈലജ കിരൺ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, കുടുംബശ്രീ ഡയറക്ടർ ആശാ വർഗീസ്, ഗവേണിംഗ് ബോഡി അംഗം സി.എസ്.സുജാത, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ, ജില്ല മിഷൻ കോ ഓർഡിനേ​റ്റർ ജെ.പ്രശാന്ത് ബാബു, കയർകോർപറേഷൻ മുൻ ചെയർമാൻ ആർ.നാസർ തുടങ്ങിയവർ പങ്കെടുത്തു.

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!