തിരുഃ കേരളത്തിൽ അപ്രഖ്യാപിത നിയമന നിരോധനം നില നിൽക്കുന്നു എന്ന് തോമസ് ഐസക് അവതരിപ്പിച്ച സാമ്പത്തിക സർവ്വേ റിപ്പോർട്ടും ബഡ്ജറ്റും തെളിയിക്കുന്നു എന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ ആർ എസ് രാജീവ് അഭിപ്രായപ്പെട്ടു.
പ്രതിവർഷം അഞ്ച് ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ സംസ്ഥാന സർക്കാർ എത്ര പേർക്ക് തൊഴിൽ നൽകിയെന്ന് ധവളപത്രം ഇറക്കണം. കഴിഞ്ഞ 4 വർഷം കൊണ്ട് തൊഴിലില്ലായ്മ നിരക്ക് അതിരൂക്ഷമായ നിലയിൽ വർദ്ധിച്ചിരിക്കുകയാണ്. സർക്കാർ ഇതര മേഖലയിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരിന് സാധിക്കുന്നില്ല.
പ്രതിവർഷം അഞ്ച് ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ സംസ്ഥാന സർക്കാർ എത്ര പേർക്ക് തൊഴിൽ നൽകിയെന്ന് ധവളപത്രം ഇറക്കണം. കഴിഞ്ഞ 4 വർഷം കൊണ്ട് തൊഴിലില്ലായ്മ നിരക്ക് അതിരൂക്ഷമായ നിലയിൽ വർദ്ധിച്ചിരിക്കുകയാണ്. സർക്കാർ ഇതര മേഖലയിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരിന് സാധിക്കുന്നില്ല.സർക്കാർ ബഡ്ജറ്റ് സമ്പൂർണ്ണ യുവജന വിരുദ്ധമാണെന്നും സെക്രട്ടേറിയേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു
അദ്ദേഹം
യുവമോർച്ച സംസ്ഥാന സമിതി അംഗം സി എസ് ചന്ദ്രകിരൺ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന സെക്രട്ടറി അരുൺ മാസ്റ്റർ, സംസ്ഥാന സമിതി അംഗം ബി ജി വിഷ്ണു എന്നിവർ സംസാരിച്ചു.മാർച്ചിന് യുവമോർച്ച നേതാക്കളായ കരമന പ്രവീൺ, ആർ സജിത്ത് ,രാമേശ്വരം ഹരി, ദീപക് ,അഖിൽ, മനു എന്നിവർ നേതൃത്വം നൽകി. പ്രവർത്തകർ തോമസ് ഐസക്കിന്റെ കോലം കത്തിച്ചു