മലയാളസിനിമ പ്രവർത്തകർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സന്ദീപ് വാര്യർ.

തമിഴ് നടൻ വിജയ് ആദായനികുതി ഉദ്യോഗസ്ഥർ കസ്റ്റഡിയിലാണെന്ന വാർത്ത കഴിഞ്ഞ ദിവസം വൈകിട്ടാണ് പുറത്തു വന്നത്. ബിഗിൽ എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് നടത്തി എന്ന് ആരോപിച്ചാണ് അദ്ദേഹത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രാത്രി മുഴുവൻ നടൻ ചോദ്യം ചെയ്യലിന് വിധേയനായി എന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ വിജയ്‌നെ കസ്റ്റഡിയിലെടുത്തത് കേന്ദ്ര സർക്കാർ നയത്തിനെതിരെ സിനിമകളിലൂടെ പ്രതിഷേധിച്ചതിനുള്ള പ്രതികാര നടപടിയാണെന്ന വിമർശനവും ഉയരുന്നുണ്ട്. കഴിഞ്ഞ മാസം പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയിൽ മലയാള സിനിമയിലെ താരങ്ങൾ അണിനിരന്ന പ്രതിഷേധ ചടങ്ങിനെ ഇൻകം ടാക്സിനെ ബന്ധപ്പെടുത്തി ബി.ജെ.പി നേതാവായ സന്ദീപ് വാര്യർ മുന്നറിയിപ്പ് നൽകിയിരുന്നു. കൃത്യമായി നികുതി അടക്കുന്നവർ ഭയക്കേണ്ട എന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് അന്ന് ഏറെ ചർച്ചയായിരുന്നു ബി.ജെ.പി നേതൃത്വവും ഈ വിഷയത്തിൽ അകലം പാലിക്കുകയാണ് ചെയ്തത്. എന്നാൽ വിജയ് കസ്റ്റഡിയിലായതിന് പിന്നലെ മലയാള സിനിമാതാരങ്ങളെ ബന്ധപ്പെടുത്തി വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ് സന്ദീപ് വാര്യർ. ഇൻകം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവൻ ബാധകമായിരിക്കുന്ന നിയമമാണെന്നും ഇവിടെ ഇൻകം ടാക്സ് റെയ്ഡ് വരികയാണെങ്കിൽ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേരെ എന്നുമാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇൻകം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവൻ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവർത്തകർക്കെതിരെ ഇൻകം ടാക്സ് റെയ്ഡ് വരികയാണെങ്കിൽ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര് . ഐടി ഉദ്യോഗസ്ഥർ പേടിച്ച് കണ്ടം വഴി ഓടിക്കോളും

Latest

കണിയാപുരത്ത് ആധുനിക പൊതുശ്മശാനം ‘പ്രശാന്തി’ മന്ത്രി ഉദ്ഘാടനം ചെയ്തു

പൊതുജനാരോ​ഗ്യ സമ്പ്രദായത്തിനുവേണ്ടി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും...

കണ്ണൂരില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. 15 പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. 15 പേര്‍ക്ക് പരിക്ക്. ഇതില്‍...

പി.എ.അസീസ് എൻജിനീയറിങ് കോളേജില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദർഹം കണ്ടെത്തി.

തിരുവനന്തപുരം പി.എ.അസീസ് എൻജിനീയറിങ് കോളേജില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദർഹം കണ്ടെത്തി....

വാമനപുരത്ത് അപകടം കുറ്റിമൂട് സ്വദേശി മരിച്ചു.

വാമനപുരത്ത്പത്രം ഇറക്കി പോവുകയായിരുന്ന വാഹനവുമായി കൂട്ടിയിടിച്ച് കുറ്റിമൂട് കാഞ്ഞിരംപാറ സ്വദേശിയായ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!