ചെന്നൈയിൻ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തോൽവി

കൊച്ചി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ വമ്പൻ തോൽവി വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്സ് പ്ലേഓഫ് കാണാതെ പുറത്തായി. സ്വന്തം തട്ടകമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്രേഴ്സ് ചെന്നൈയിനോട് തോറ്രത്. റാഫേൽ ക്രിവെല്ലാരോ, നെരിയൂസ് വാൽസ്‌കിസ്, ലാലിയൻസുവാല ചാംഗ്തെ എന്നിവരുടെ ഇരട്ടഗോളുകളാണ് ചെന്നൈയിന് ഗംഭീര ജയമൊരുക്കിയത്.

ക്യാപ്ടൻ ബർത്തലോമായി ഒഗുബച്ചെയുടെ ഹാട്രിക്കാണ് ബ്ലാസ്റ്റേഴ്സിന് മത്സരത്തിൽ ആശ്വസിക്കാനുള്ള ഒരേ ഒരു ഘടകം.
തുടർച്ചയായ നാലാം ജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയർന്ന ചെന്നൈയിൻ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. മറുവശത്ത് തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് 15 കളികളിൽ നിന്ന് 14 പോയന്റുമായി എട്ടാം സ്ഥാനത്താണ്. ബാൾ പൊസഷനിൽ ബ്ലാസ്റ്റേഴ്സ് ആയിരുന്നു മുന്നിലെങ്കിലും 39-ാം മിനിട്ടിൽ ബ്ലാസ്റ്രേഴ്സ് ഗോളി രഹനേഷിന്റെ പിഴവ് മുതലാക്കി റാഫേൽ ക്രിവല്ലറോ ചെന്നൈയിന് ആദ്യ ഗോൾ സമ്മാനിക്കുകയായിരുന്നു. ചെന്നൈയിന്റെ ആദ്യ മൂന്ന് ഗോളുകൾ ആറ് മിനിട്ടിനിടെയാണ് വീണത്. രണ്ടാം പകുതിയിലാണ് ഒഗുബച്ചെ മൂന്ന് ഗോളുകളും നേടിയത്.

Latest

കൊല്ലം ആര്യങ്കാവില്‍ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞ് അപകടം.അപകടത്തില്‍ ഒരാള്‍ മരണപെട്ടു.

കൊല്ലം ആര്യങ്കാവില്‍ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച്‌...

കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി.

കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി. ചൊവ്വാഴ്ച രാത്രി...

ബീമാപള്ളി ഉറൂസ് : ചൊവ്വാഴ്ച (ഡിസംബർ 03) പ്രാദേശിക അവധി

ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03)...

CPIM തിരുവനന്തപുരം ജില്ല സെക്രട്ടറി വിഭാഗീയത പ്രവര്‍ത്തനം നടത്തുന്നു; സിപിഎം വിടുന്നെന്ന് മുൻ മഗലപുരം ഏരിയ സെക്രട്ടറി

സിപിഎം വിടുകയാണെന്ന് മുൻ മഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി. സെക്രട്ടറി...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!