എട്ട് വർഷമായി പോലീസ് തിരയുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

2012 ൽ ആറ്റിങ്ങൽ പോലീസ് റെജിസ്ട്രർ ചെയ്ത വൻ വാഹന തട്ടിപ്പ് കേസ്സിലെ ഒന്നാം പ്രതിയെയാണ് ആറ്റിങ്ങൽ ഡി.വൈ.എസ്.പി , എസ്സ്.വൈ.സുരേഷിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ട് വർഷമായി പോലീസ് തിരയുന്ന മംഗലാപുരം, മുരുക്കുംപുഴ മുല്ലശ്ശേരി അനിൽ ഹൗസിൽ മുരുക്കുംപുഴ അനിൽ എന്ന് വിളിക്കുന്ന അനിൽ അലോഷ്യസാണ്(വയസ്സ് 42) പോലീസിന്റെ പിടിയിൽ ആയത്. സംസ്ഥാനത്തിനകത്തും പുറത്തുമായി മാറി മാറി വ്യാജ മേൽവിലാസത്തിൽ വാടകക്കാണ് ഇയാൾ താമസിച്ച് വന്നത്. ഇപ്രകാരം ബാങ്ക് മാനേജർ എന്ന വ്യാജേന പള്ളിപ്പുറം കണിയാപുരം ശ്രീ നിലയം വീട്ടിൽ താമസിച്ച് വരവെ ആണ് ഇയാൾ അന്വേഷണ സംലത്തിന്റെ പിടിയിൽ ആകുന്നത്.

വാഹനം വാങ്ങുന്ന ആളിന്റെ ഫോട്ടോയും വ്യാജ തിരിച്ചറിയൽ രേഖകളും ഉപയോഗിച്ച് വാഹന ഫിനാൻസ് കമ്പനിയിൽ നിന്നും ലോൺ തരപ്പെടുത്തി വാഹനം വാങ്ങി തിരുവനന്തപുരം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ താത്കാലിക റെജിസ്ട്രേഷൻ നടത്തി രേഖകൾ കൈവശം വാങ്ങി സെയിൽ ലെറ്ററും, പർച്ചേസ് എഗ്രിമെന്റും വ്യാജമായി തയ്യാറാക്കി ലോണിന്റെ വിവരങ്ങൾ (ഹൈപ്പോതിക്കേഷൻ) മറച്ച് വെച്ച് ആറ്റിങ്ങൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നിന്നും വാഹനത്തിന്റെ രേഖകൾ സമ്പാദിക്കും .ഇത്തരത്തിൽ സ്വന്തമാക്കിയ ഒമ്പത് വാഹനങ്ങൾ മറിച്ച് വിൽപ്പന നടത്തിയും, പണയം വെച്ചും ഫൈനാൻസ് കമ്പനിയെ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് ഇയാൾ ഒന്നാം പ്രതി ആയി ആറ്റിങ്ങൽ പോലീസ് കേസ്സ് എടുത്തിരൂന്നത്.

ഫിനാൻസ് കമ്പനിയിലെ ജീവനക്കാരനേയും, വാഹനം എടുക്കുന്ന ആളിന്റെ അഡ്രസ്സ് പരിശോധിച്ച് റിപ്പോർട്ട് നൽകുന്ന ആളിനേയും മറ്റ് ഉദ്യോഗസ്ഥരേയും സ്വാധീനിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിവന്നിരുന്നുന്നത്. ഇത്തരത്തിൽ ഇയാളെ സഹായിച്ചു വന്നിരുന്ന നാല് പേർ നേരത്തേ അറസ്റ്റിൽ ആയിരുന്നു. നെയ്യാറ്റിൻകര വാഴിച്ചൽ സ്വദേശി ആയ സനോജ്, തിരുമല മുടവൻമുകൾ സ്വദേശി പ്രകാശ്, മറ്റ് നിരവധി കേസ്സുകളിലെ പ്രതിയായ കല്ലമ്പലം, പുല്ലൂർ മുക്ക് സ്വദേശി റീജു, കല്ലമ്പലം കുടവൂർ നാദിർഷാ എന്നിവരാണ് മുൻപ് അറസ്റ്റിൽ ആയത്.
ഇപ്പോൾ അറസ്റ്റിലായ പ്രതി സമാനമായ രീതിയിൽ വ്യാജരേഖകൾ ചമച്ച് മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ച് വരുന്നു. ഇതിനായി റിമാന്റ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.

തിരു: റൂറൽ ജില്ലാ പോലീസ് മേധാവി ബി.അശോകൻ ഐ.പി.എസ്സിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്സ്.വൈ.സുരേഷിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ വി.വി. ദിപിൻ, സബ്ബ് ഇൻസ്പെക്ടർ എസ്സ്.സനൂജ്, പ്രത്യേക അന്വേഷണ സംഘത്തിലെ സബ്ബ് ഇൻസ്പെക്ടർമാരായ ഫിറോസ് ഖാൻ, എ.എച്ച്.ബിജു, എ.എസ്.ഐ മാരായ ബി.ദിലീപ്, ആർ.ബിജുകുമാർ, എസ്സ്. ജയൻ, സിയാദ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Latest

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം...

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂര്‍കോണം വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസിനെ...

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി.

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്ബ എന്നാണ് കുഞ്ഞിന്...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണിയോടെ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി...

ചിറയിൻകീഴിൽ ബിരുധ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചിറയിൻകീഴ് പൊടിയന്റെ മുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്...
error: Content is protected !!