മനുഷ്യഭൂപടത്തില്‍ അണിചേര്‍ന്ന ലക്ഷങ്ങള്‍ക്ക് രമേശ് ചെന്നിത്തല നന്ദി രേഖപ്പെടുത്തി

തിരുവനന്തപുരം: നമ്മുടെ രാഷ്ട്രത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിക്കൊണ്ട് മതേതരത്വമുള്‍പ്പടെയുള്ള അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ അതിശക്തമായ താക്കീത് നല്‍കി യു.ഡി.എഫിന്റെ മനുഷ്യഭൂപടത്തില്‍ അണിചേര്‍ന്ന ലക്ഷക്കണക്കിന് രാജ്യസ്‌നേഹികള്‍ക്ക് മുന്നണി ചെയര്‍മാന്‍ രമേശ് ചെന്നിത്തല നന്ദി പ്രകടിപ്പിച്ചു.


മനുഷ്യഭൂപട പരിപാടി ഉദ്ദേശിച്ചതിനെക്കാള്‍ വന്‍വിജയമായി മാറിയത് രാഷ്ട്രീയ പരിഗണന മറന്ന് രാജ്യസ്‌നേഹം മുന്‍നിര്‍ത്തി ജീവിത്തതിന്റെ നാനാതുറകളിലുള്ള വന്‍ജനാവലി പരിപാടിയില്‍ പങ്കെടുത്തതാണ്. ഈ ബഹുജന പങ്കാളിത്തം പ്രക്ഷോഭം കൂടുതല്‍ ശക്തിയായി മുന്നോട്ട് കൊണ്ടു പോകുന്നതിന് ഊര്‍ജം നല്‍കുന്നു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാത്രമല്ല, മറ്റു കക്ഷികളിലെ പ്രവര്‍ത്തകരും, സാമൂഹ്യ പ്രവര്‍ത്തകരും മനുഷ്യസ്‌നേഹികളും, സാധാരണക്കാരും, തൊഴിലാളികളും, ചിന്തകരും, വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളില്‍ നിന്നുള്ളവരും മനുഷ്യഭൂപടത്തില്‍ അണിചേരാന്‍ ഒഴുകി എത്തി. രാഷ്ട്രത്തെ വിഘടിപ്പിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സന്ദേശമാണ് കേരളത്തിലെ മനുഷ്യഭൂപടം രാജ്യത്തിന് നല്‍കിയത്. ഇതില്‍ പങ്കെടുത്ത ഒരോരുത്തരെയും രമേശ് ചെന്നിത്തല സന്ദേശത്തില്‍ അഭിവാദ്യം ചെയ്തു.

Latest

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ...

എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍...

ശബരിമല ദര്‍ശനത്തിന് ശേഷം കിടന്നുറങ്ങിയ തീര്‍‌ത്ഥാടകന്റെ ശരീരത്തിലൂടെ ബസ് കയറി, ദാരുണാന്ത്യം

നിലയ്ക്കലിലെ പാർക്കിംഗ് ഏരിയയില്‍ പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്ന...

രാജ്യത്തെ ആദ്യത്തെ പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം അരുവിക്കര മണ്ഡലത്തിലെ കോട്ടൂരിൽ സ്ഥാപിക്കും: മന്ത്രി വീണാ ജോർജ്

24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളിലെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!