തിരുവനന്തപുരം: കൊറോണ വൈറസ് നേരിടുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഉറപ്പ് നല്‍കി. കേരളത്തില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയതായ വാര്‍ത്തകള്‍ പുറത്ത് വരന്നത് ആശങ്കപരത്തുന്നതായി രമേശ് ചെന്നിത്തല ആരോഗ്യമന്ത്രിയോട് ഫോണില്‍ സൂചിപ്പിച്ചു. എന്നാല്‍ ആശങ്കയുടെ യാതൊരു കാര്യവുമില്ലന്നും സര്‍ക്കാര്‍ എല്ലാ നടപടികളും കൈക്കൊളളുന്നുണ്ടെന്നും മന്ത്രി പ്രതിപക്ഷ നേതാവിനെ ധരിപ്പിച്ചു.
Home Latest News കോറോണ വൈറസ്: അടിയന്തിര നടപടിയെടുക്കുമെന്ന്് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതായി രമേശ് ചെന്നിത്തല