കൊറോണ വെെറസ് ബാധിച്ച് ചെെനയിൽ മരണം 170,​ കേരളത്തില്‍ 806 പേര്‍ നിരീക്ഷണത്തില്‍

ബെയ്ജിംഗ്: കൊറോണ വൈറസ്​ ബാധിച്ച്​ ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. പുതുതായി 1000 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹുബായിൽ കഴിഞ്ഞ ദിവസം 37 പേരാണ്​ കൊറോണ മൂലം മരണപ്പെട്ടത്​. വിവിധ രാജ്യങ്ങളിലായി 7711 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍, മരണസംഖ്യയും രോഗം ബാധിച്ചവരുടെ എണ്ണവും ഔദ്യോഗിക കണക്കുകളെക്കാള്‍ ഏറെയാണെന്ന് ആശങ്കകളുണ്ട്. 17 രാജ്യങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്

പത്തുദിവസത്തിനുള്ളില്‍ വൈറസ് ബാധ ഏറ്റവും രൂക്ഷമായ തലത്തിലെത്തുമെന്നും അതിനുശേഷം സ്ഥിതി നിയന്ത്രണവിധേയമാകുമെന്നും ചൈനയിലെ ഉന്നത ആരോഗ്യവിദഗ്ധന്‍ ജോംഗ് നാന്‍ഷാന്‍ പറഞ്ഞു. ബ്രിട്ടീഷ് എയര്‍വേസ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, കാത്തേ പസഫിക്, ലയണ്‍ എയര്‍ എന്നീ അന്താരാഷ്ട്ര വിമാനസര്‍വീസ് കമ്പനികള്‍ ചൈനയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി.

സംസ്ഥാനത്ത് കൊറോണ സംശയത്തോടെ 806 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 796 പേര്‍ വീടുകളിലും പത്തുപേര്‍ ആശുപത്രിയിലുമാണുള്ളത്.കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ ചെെനയിൽ നിന്ന് മടങ്ങിയെത്തുന്നവർ ഒരുമാസം ജാഗ്രത പുലർത്തണമെന്ന് മന്ത്രി കെ.കെ.ശൈലജ മുന്നറിയിപ്പ് നൽകി. 28 ദിവസം സ്വന്തം വീട്ടിൽ ഒരു മുറിയിൽ തന്നെ കഴിയണം. ഈ കാലയളവിൽ പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ജില്ലകളിൽ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സ സംവിധാനവുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു..

Latest

വെഞ്ഞാറമൂട്ടില്‍ അരിയാട്ടുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങിയതിനെ തുടർന്നുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു.

വെഞ്ഞാറമൂട്ടില്‍ അരിയാട്ടുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങിയതിനെ തുടർന്നുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു.കാരേറ്റ്...

ചന്ദനമരച്ചോട്ടിൽ ഉമ്മൻചാണ്ടി സ്മൃതി.

ആറ്റിങ്ങൽ: ചന്ദനമരച്ചോട്ടിൽ ഉമ്മൻചാണ്ടി സ്മൃതി. പുഷ്പാർച്ചനയും വസ്ത്ര വിതരണവും ഓർമ്മ പുതുക്കലും...

ഗ്രാമ പഞ്ചായത്ത് അംഗവും മാതാവും മരിച്ച നിലയിൽ

കടയ്ക്കാവൂർ കേരളകൗമുദി മുൻ ലേഖകനും വക്കം ഗ്രാമ പഞ്ചായത്ത് അംഗവുമായ അരുണും...

നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.

നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കുശർകോട്...

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍. ജെയ്സണ്‍ അലക്സ് ആണ്...

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍...

വെഞ്ഞാറമൂട്ടില്‍ അരിയാട്ടുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങിയതിനെ തുടർന്നുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു.

വെഞ്ഞാറമൂട്ടില്‍ അരിയാട്ടുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങിയതിനെ തുടർന്നുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു.കാരേറ്റ് പുളിമാത്ത് ഭഗവതിക്ഷേത്രത്തിനു സമീപം പാറമുകളില്‍ താമസിക്കുന്ന ബീന(48) ആണ് മരിച്ചത്. വെഞ്ഞാറമൂട് ജംഗ്ഷനില്‍ പ്രവർത്തിക്കുന്ന ആരുഡിയില്‍ ഫ്ലോർ മില്ലിലെ ജീവനക്കാരിയായിരുന്നു ബീന....

ചന്ദനമരച്ചോട്ടിൽ ഉമ്മൻചാണ്ടി സ്മൃതി.

ആറ്റിങ്ങൽ: ചന്ദനമരച്ചോട്ടിൽ ഉമ്മൻചാണ്ടി സ്മൃതി. പുഷ്പാർച്ചനയും വസ്ത്ര വിതരണവും ഓർമ്മ പുതുക്കലും ആയി ഒത്തുചേർന്നു തുടർന്ന് ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ച് പിരിഞ്ഞു. തോന്നയ്ക്കൽ സായിഗ്രാമിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്മരിക്കുവാൻ ജനകീയനായ...

കിഴക്കനേല എല്‍.പി. സ്കൂളില്‍ ഭക്ഷ്യവിഷബാധ

  കിഴക്കനേല എല്‍.പി. സ്കൂളില്‍ ഭക്ഷ്യവിഷബാധ. 30 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി.250 ഓളം വിദ്യാർത്ഥികള്‍ പഠിക്കുന്ന എല്‍.പി. സ്കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബുധനാഴ്ച നല്‍കിയ ഫ്രൈഡ് റൈസും ചിക്കൻ...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!