https://www.facebook.com/varthatrivandrumonline/videos/2725016494450074/
നെടുമങ്ങാട്: നെടുമങ്ങാട് ചുള്ളിമാനൂരിൽ ബൈക്കിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെടാൻ കാർ യാത്രക്കാരായ ദമ്പതികൾ അഭയം തേടിയ വീടിനു നേരെ കല്ലേറും അക്രമവും ചുള്ളിമാനൂർ ചെറുവേലിയിൽ ഞായറാഴ്ചയാണ് സംഭവം. ചെറുവേലി റോഡരികത്തു റാഹിലാ സലീമിന്റെ വീടിനു നേരെയാണ് അക്രമമുണ്ടായത്. അഞ്ചംഗ സംഘത്തെ നെടുമങ്ങാട് CI രാജേഷ് കുമാറും, SI സുനിൽ ഗോപിയും, പിന്തുടർന്ന് പിടികൂടി. ആനാട് വാഴോട്ടുകോണം വീട്ടിൽ S. നന്ദഗോപൻ(27), ചെറുവേലി ഊറ്റുകുഴി വീട്ടിൽ C. സജീഷ്(39), പനയമുട്ടം തെറ്റിമൂട് ഷാജു ഭവനിൽ S. സച്ചു(25), നാഗച്ചേരി ജയ ഭവനിൽ U. അരുൺ(28), നാഗച്ചേരി കല്ലടക്കുന്നിൽ M. അരുൺ(21) എന്നിവരാണ് പിടിയിലായത്.
വഞ്ചുവം സ്വദേയികളായ ഷെഹിൻഷാ, ഭാര്യ ആമിന, ഇവരുടെ 2 ഉം 1 ഉം വയസുള്ള മക്കൾ എന്നിവർ ചെറുവേലിയിലെ ബന്ധുവീട്ടിലേക്ക് പോകവെ, ബൈക്കിലെത്തിയ സംഘം കാറിനെ ഓവർടേക്ക് ചെയ്യാനായി ശ്രമിക്കുകയും നടക്കാതെ വന്നപ്പോൾ സൈഡ് നൽകിയില്ല എന്ന് പറഞ്ഞുകൊണ്ട് കാർ തടഞ്ഞ് നിർത്തി ഇവരെ മര്ദിക്കുകയുമായിരുന്നു. ഇവരിൽ നിന്നും രക്ഷപെടാൻ സമീപത്തെ സലീമിന്റെ വീട്ടിലേക്ക് ഓടി കയറിയ ഇവരെ പിന്നാലെ എത്തിയ അക്രമികൾ ആക്രമിക്കാൻ ശ്രമിക്കുകയും കല്ലുകൾ വീടിലേക്ക് എറിയുകയും ചെയ്തു.
പ്രദേശത്തെ sdpi, dyfi പ്രവർത്തകരാണ് ഇരുകൂട്ടരും, സംഭവദിവസം ഇരുകൂട്ടരും തമ്മിൽ പ്രദേശത്ത് കലഹം നടന്നിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് dysp അടങ്ങുന്ന സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.