മണ്ണെടുക്കൽ തടഞ്ഞ സ്ഥലമുടമയെ ജെ.സി.ബി ഇടിച്ചു കൊന്ന കേസിൽ 7 പേർ അറസ്റ്റിൽ

കാട്ടാക്കടയിൽ മണ്ണെടുക്കുന്നത് തടഞ്ഞ സ്ഥലമുടമയെ ജെ.സി.ബി കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ആകെ ഏഴു പേർ അറസ്റ്റിലായി. സ്വന്തം ഭൂമിയിലെ മണ്ണ് അനുമതിയില്ലാതെ കുഴിച്ചുകൊണ്ടുപോകുന്നത് തടഞ്ഞ അമ്പലത്തിൻകാല ആലംകോട് കാഞ്ഞിരംവിള ശ്രീമംഗലം വീട്ടിൽ സംഗീതിനെ (37) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇനിയും മൂന്നുപേരെ കൂടി പിടികൂടാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തിരുവനന്തപുരം റൂറൽ എസ്.പി ബി.അശോകൻ പറഞ്ഞു. കേസിലെ പ്രധാന പ്രതിയും ജെ.സി.ബി ഉടമയുമായ ചാരുപാറ കോട്ടേക്കോണം വീട്ടിൽ സ്റ്റാൻലിൻ ജോൺ (48,സജു), ടിപ്പർ ഉടമ കിഴമച്ചൽ പത്മിനി നിവാസിൽ മണികണ്ഠൻ നായർ (34,ഉത്തമൻ), ടിപ്പർ ഡ്രൈവർ കൊല്ലകോണം കുഴിവിള വീട്ടിൽ ലിനു (30), ക്ലീനർ മാറനല്ലൂർ കൂവളശ്ശേരി റോഡരികത്ത് വീട്ടിൽ മിഥുൻ (25), പുളിങ്കുടി പാലോട്ടുകോണം ലക്ഷ്മി ഭവനിൽ ലാൽകുമാർ (26,ഉണ്ണി), ഒറ്റശേഖരമംഗലം വെള്ളാങ്ങൽ ഉഷ ഭവനിൽ വിനീഷ് (26,അനീഷ്) എന്നിവരാണ് ഇന്നലെ പിടിയിലായത്. ലാൽകുമാറും, വിനീഷും പ്രതികളെ ഒളിവിൽ പോകാനും,വാഹനങ്ങൾ ഒളിപ്പിക്കാനും സഹായം ചെയ്തവരാണ്. ജെ.സി.ബി ഓപ്പറേറ്റർ ചാരുപാറ വിജിൻ നിവാസിൽ വിജിൻ (24) നേരത്തെ അറസ്റ്റിലായിരുന്നു. ടിപ്പർ ഡ്രൈവറായ ബൈജുവും, സഹായികളായ മറ്റ് രണ്ട് പേ‌‌‌രും ഒളിവിലാണ്. 24ന് രാത്രി സംഗീത് കൊല്ലപ്പെട്ട സമയത്ത് എട്ട് പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. സംഗീതിന്റെ പുരയിടത്തിലെ മണ്ണ് വിലയ്ക്ക് ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിന്റെ വൈരാഗ്യത്തിലാണ് അർദ്ധരാത്രിയോടെ മണ്ണെടുക്കുന്നതിനുള്ള സന്നാഹങ്ങളുമായി മണ്ണ് മാഫിയ സംഘം പുരയിടത്തിൽ അതിക്രമിച്ച് കടന്നത്. മണ്ണ് കൊണ്ട് പോകാനനുവദിക്കാതെ തടയാൻ ശ്രമിച്ചപ്പോൾ ആദ്യം ടിപ്പറിടിപ്പിച്ചു. പൊലീസ് വന്ന് വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന വെപ്രാളത്തിലായിരുന്നു പ്രതികൾ. പിന്നീട് ജെ.സി.ബിയുടെ ബക്കറ്റ് കൊണ്ട് സംഗീതിനെ സമീപത്തെ മതിലിലേക്ക് ഇടിപ്പിക്കുകയായിരുന്നു. മതിൽ തകർന്നു വീണുണ്ടായ പരിക്കിനെ തുടർന്നാണ് സംഗീത് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. പിടിച്ചെടുത്ത ഇൗ വാഹനങ്ങളിൽ രക്തക്കറ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. മാഫിയ സംഘവുമായി സംഗീത് വാക്ക് തർക്കത്തിലേർപ്പെട്ടപ്പോൾ സജു ഓടിച്ചെത്തിയ ബൈക്കും സംഭവസ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. ഈ സംഭവത്തിൽ കൂടുതൽ വാഹനങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കും. സംഘത്തെയും വാഹനങ്ങളെയും സംഗീത് തടഞ്ഞ് വയ്ക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നും എസ്.പി പറഞ്ഞു. സംഭവ ദിവസം തന്നെ പിടിയിലായ വിജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ പൊലീസ് പിടികൂടിയത്. നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ കാട്ടാക്കട ഇൻസ്‌പെക്ടർ ഡി.ബിജുകുമാർ, എസ്.ഐ ഗംഗാപ്രസാദ്‌, ഗ്രേഡ് എസ്.ഐ ഹെൻഡേഴ്സൻ, സീനിയർ സി.പി.ഒ അനിൽകുമാർ, സി.പി.ഒ അഭിലാഷ്, മഹേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Latest

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം...

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂര്‍കോണം വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസിനെ...

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി.

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്ബ എന്നാണ് കുഞ്ഞിന്...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണിയോടെ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി...

ചിറയിൻകീഴിൽ ബിരുധ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചിറയിൻകീഴ് പൊടിയന്റെ മുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്...
error: Content is protected !!