https://www.facebook.com/varthatrivandrumonline/videos/828766544314257/
കൊല്ലം അഞ്ചലിൽ ഉത്രയെ കൊലപ്പെടുത്താൻ ഭർത്താവ് സൂരജ് ഉപയോഗിച്ച മൂർഖൻ പാമ്പിനെ പാമ്പ് പിടുത്തക്കാരനും, സൂരജിന് പാമ്പിനെ നൽകിയ ആളുമായ സുരേഷ് ആലംകോട് വഞ്ചിയൂരിൽ ഒരു പുരയിടത്തിൽ നിന്ന് പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.
ആറ്റിങ്ങലിന് സമീപം ആലങ്കോട് വഞ്ചിയൂരിലെ ഒരു പുരയിടത്തിൽ നിന്നാണ് കൊലക്കുപയാഗിച്ച പാമ്പിനെ പിടികൂടിയതെന്ന പ്രതികളുടെ വെളിപ്പെടുത്തലിനെത്തുടർന്ന് പാമ്പിനെ പിടിച്ച പുരയിടത്തിൽ പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.
സുരേഷിന് ഇവിടെ നിന്ന് 12 പാമ്പിൻ മുട്ടകളും ലഭിച്ചിരുന്നു ഇതിൽ വിരിഞ്ഞിറങ്ങിയ 10 പാമ്പിൻ കുഞ്ഞുങ്ങളെ ഇത്തിക്കരയാറ്റിൽ ഒഴുക്കിയെന്നുമാണ് സുരേഷ് മൊഴി നൽകിയത്. പാമ്പിനെ പിടികൂടിയതിനും, വില്പനനടത്തിയതിനും സുരേഷിനെതിരെ വനംവകുപ്പും കേസ് എടുത്തിട്ടുണ്ട്.