കല്ലമ്പലം: ഓൺലൈൻ ക്ലാസ്സ് സമീപത്തുള്ള വീട്ടിൽ ടിവിയിൽ കാണാനായി എത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കല്ലമ്പലം മണമ്പൂർ വില്ലേജിൽ
വിളയിൽ വീട്ടിൽ ഉദയകുമാർ ( 47 ) നെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസ്സ് ടിവിയിൽ കാണാനെത്തിയ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. തുടർന്ന്
രക്ഷകർത്താക്കൾ കല്ലമ്പലം പോലീസിൽ പരാതി നൽകുകയായിരുന്നു .
പോലീസ് അന്വേഷണത്തിൽ
ഇയാൾ ഒളിവിലാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു .
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ
ഇയാൾ പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒളിവിലാണെന്ന് അറിയാൻ കഴിഞ്ഞു .
തുടർന്ന് ഡിവൈഎസ്പി എസ് വൈ സുരേഷിൻ്റെ നിർദ്ദേശപ്രകാരം കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ് ഐ , സബ്ഇൻസ്പെക്ടർ മാരായ നിജാം വി രാധാകൃഷ്ണൻ തിരുവനന്തപുരം റൂറൽ ഷാഡോ ടീം അംഗങ്ങളായ ഷൈജു , അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .
മുൻപും പ്രതി ഈ പെൺകുട്ടിയെ പല സമയങ്ങളിൽ പീഡിപ്പിച്ചതായാണ് രക്ഷാകർത്താക്കൾ പറയുന്നത് .