കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബര്‍ കാര്‍ ഗുണ്ട തട്ടിയെടുത്തു.

Oplus_16908288

ഓണ്‍ലൈൻ ടാക്സി ഡ്രൈവറെ ക്രിക്കറ്റ് ബാറ്റ് കാണിച്ച്‌ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത സംഭവത്തില്‍ ഗുണ്ട പെരുമാതുറ സ്വദേശി സുഹൈലിനെതിരെ (32) കഠിനംകുളം പൊലീസ് കേസെടുത്തു.ഇന്നലെ വെളുപ്പിന് 4.30ഓടെയാണ് കേസിനാസ്പദമായ സംഭവം. തട്ടിയെടുത്ത കാർ പിന്നീട് വലിയതുറ ഭാഗത്തുനിന്ന് പൊലീസ് കണ്ടെത്തി.വെഞ്ഞാറമൂട്ടിലേക്ക് പോകുന്നതിനായി ഊബർ ടാക്സി വിളിച്ച സുഹൈല്‍ പുതുക്കുറിച്ചി എല്‍.പി സ്കൂള്‍ ജംഗ്ഷനില്‍ നിന്ന് ഇയാള്‍ കാറില്‍ കയറുകയും ചെയ്തു. തുടർന്ന് പെരുമാതുറ ജംഗ്ഷനിലെത്തിയപ്പോള്‍ സുഹൃത്തുക്കള്‍ വരാനുണ്ടെന്ന് പറഞ്ഞ് വാഹനം നിറുത്താൻ ആവശ്യപ്പെട്ടു. തുടർന്ന് തന്റെ കയ്യിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റുമായി പുറത്തിറങ്ങിയ പ്രതി,ഡ്രൈവർ സജിമോനെ(48) ബലമായി പുറത്തേക്ക് തള്ളിമാറ്റി കാറുമായി രക്ഷപ്പെടുകയായിരുന്നു.വാഹനം തട്ടിയെടുത്ത പ്രതി മുതലപ്പൊഴി ഭാഗത്തേക്ക് പോയതായി പരാതിക്കാരൻ പൊലീസിന് മൊഴി നല്‍കിയിരുന്നു. മുതലപ്പൊഴി വഴി വർക്കല ഭാഗത്തേക്ക് പോയ കാർ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വലിയതുറയില്‍ നിന്ന് പൊലീസ് കണ്ടെത്തിത്തത്. കഠിനംകുളം സബ് ഇൻസ്പെക്ടർ അനൂപ് എം.എല്‍ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുഹൈല്‍,കാപ്പാ നിയമപ്രകാരം നാടുകടത്തല്‍ ശിക്ഷയും തടവും അനുഭവിച്ചിട്ടുണ്ട്.

Latest

കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം ; ബൈക്ക് യാത്രികൻ മരിച്ചു.

കെഎസ്‌ആർടിസി ബസ്സില്‍ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലോട് കെഎസ്‌ആർടിസി...

35 വേദികളിൽ മൂവായിരത്തോളം കലാകാരന്മാർ; ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ.

ഉദ്ഘാടനത്തിന് കുഞ്ചാക്കോ ബോബനും സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതിയും വിശിഷ്ടാതിഥികൾ ജില്ലയിലെ 35...

9 വർഷത്തിനുശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകൾ എത്തുന്നു.

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു. ഗുജറാത്തിലെ...

സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ഇളമ്പ റൂറൽ കോ. ഓപ്പറേറ്റീവ് സൊസൈറ്റി യിൽ സ്വാതന്ത്യ ദിനാഘോഷം പ്രസിഡന്റ്‌...

ഇടയ്ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ ​ബലിതർപ്പണ ചടങ്ങുകൾക്ക് സജ്ജീവമായി പഞ്ചായത്ത്, ബ്ലോക്ക്‌ ജനപ്രതിനിധികൾ

ഇടയ്ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ ​ബലിതർപ്പണ ചടങ്ങുകൾക്ക് സജ്ജീവമായി പഞ്ചായത്ത്, ബ്ലോക്ക്‌...

ഇടയ്ക്കോട് പൂവത്ര തെക്കത്ത് ദേവീക്ഷേത്രത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ ഭക്തിനിർഭരമായി നടന്നു

​ആറ്റിങ്ങൽ: പിതൃസ്മരണയുടെ പുണ്യം തേടി ആയിരക്കണക്കിന് ഭക്തജനങ്ങൾ ഒത്തുകൂടിയ ഇടയ്ക്കോട് പൂവത്ര...

കർക്കിടകവാവുബലി പ്രമോവീഡിയ വൈറലായി ഒറ്റദിവസം കൊണ്ട് അരലക്ഷം പേർ കണ്ടു

ഇടയ്ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ കർക്കിടക വാവുബലി ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി...

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും.പ്രതികൂല...

പോലീസിനെ വെല്ലുവിളിച്ച്‌ ഒളിവില്‍; അര്‍ജുന്‍ ആയങ്കി ഒടുവില്‍ പിടിയില്‍.

പോലീസിനെ വെല്ലുവിളിച്ച്‌ ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍...

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; നിയന്ത്രണംവിട്ട സ്കൂൾ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, ഡ്രൈവർ മരിച്ചു

ആറ്റിങ്ങൽ: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂൾ ബസ്...

കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം ; ബൈക്ക് യാത്രികൻ മരിച്ചു.

കെഎസ്‌ആർടിസി ബസ്സില്‍ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലോട് കെഎസ്‌ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പേരയം മീൻമുട്ടി ചൂടല്‍ മഞ്ചു സദനത്തില്‍ കിരണ്‍ (24) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 1.30...

35 വേദികളിൽ മൂവായിരത്തോളം കലാകാരന്മാർ; ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ.

ഉദ്ഘാടനത്തിന് കുഞ്ചാക്കോ ബോബനും സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതിയും വിശിഷ്ടാതിഥികൾ ജില്ലയിലെ 35 വേദികളിലായി മൂവായിരത്തിലധികം കലാകാരന്മാരെ അണിനിരത്തി ഈ വർഷത്തെ സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ...

9 വർഷത്തിനുശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകൾ എത്തുന്നു.

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു. ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ (വൻതാര) നിന്ന് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്നതിനുള്ള നടപടികൾ...

LEAVE A REPLY

Please enter your comment!
Please enter your name here