തിരുവനന്തപുരം: നെല്ലനാട് പിതാവിനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച പ്രതി ദിലീപ് കുമാർ (40) അറസ്റ്റിലായി. മെയ് 28 ന് നെല്ലനാട് കോട്ടുകുന്നം ദിലീപ് ഭവനിൽ പരമേശ്വരൻ പിള്ള (65)യെ സ്വത്ത് തർക്കത്തെ തുടർന്ന് മകൻ ദിലീപ് വെടിവക്കുകയായിരുന്നു.
പിതാവിന്റെ പേരിലുള്ള ഭൂമി തന്റെ പേരിലേക്ക് മാറ്റണമെന്ന ദിലീപിൻറെ ആവശ്യം പിതാവ് നിരസിച്ചിരുന്നു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ദിലീപ് എയർഗൺ ഉപയോഗിച്ച് പിതാവിനെ ദിലീപ് വെടിവക്കുകയുമായിരുന്നു. തോളെല്ലിന് സാരമായി പരുക്കേറ്റ പരമേശ്വരൻ പിള്ള ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ഒളിവിൽപോയ ദിലീപിനെ സിഐ വിജയരാഘവൻ, എസ്ഐമാരായ, ശ്രീജിത്, രാജേന്ദ്രൻ, സി പിഒ മഹേഷ് എന്നിവരടങ്ങിടയ സംഘമാണ് അറസ്റ്റ് ചെയ്തത്.