കടയ്ക്കാവൂർ പഞ്ചായത്തിലെ തൊഴിലുറപ്പിലെ അഴിമതി ആരോപിച്ച് കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തോഫിസിലേക്ക് മാർച്ചും ധർണയും നടത്തി. 8-6-2020 തിങ്കളാഴ്ച രാവിലെ 10.30ന് 100 ദിവസം ജോലി ചെയ്ത തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് 1000രൂപ വീതം നൽകുന്നതിന് പഞ്ചായത്തിലേക്ക് വന്ന ഫണ്ട് 9ലക്ഷം രൂപ കഴിഞ്ഞ 10 മാസമായിട്ടും വിതരണം ചെയ്യാതിരുന്ന പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാത്തതിനുമെതിരെ, തൊഴിലുറപ്പ് കരാർ ഉദ്യോഗസ്ഥരെ യാതൊരു നടപടിക്രമവും പാലിക്കാത്തവർക്കെതിരെ, കരാർ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി തടിയൂരാൻ ശ്രമിക്കുന്ന ഭരണസമിതിക്കും സ്ഥിരം ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കുക എന്നീ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
മണ്ഡലം പ്രസിഡന്റ് അഡ്വ. റസൂൽഷാൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിശ്വനാഥൻ നായർ നിർവഹിച്ചു. ഷാൻ മണനാക്ക്,കടയ്ക്കാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ദളിത് കോൺഗ്രസ് സംസ്ഥാനസംഘടനം സെക്രട്ടറി അശോകൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനൂപ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് മധുസൂദനൻ നായർ, യൂത്ത് കോൺഗ്രസ് മുൻ അസ്സംബ്ലി പ്രസിഡന്റ് അൻസർ, മുൻ പഞ്ചയാത്ത് പ്രസിഡന്റ് ബീനാരാജീവ്, സേവാദൽ ജില്ലാ സെക്രട്ടറി ജമാൽ, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ എന്നിവർ പങ്കെടുത്തു.