അയിരൂർ: അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതി പ്രതിയായ കൊടുവഴന്നൂർ വില്ലേജിൽ പുല്ലയിൽ ദേശത്ത് പറക്കോട് കോളനിയിൽ വിഷ്ണുവിലാസം വീട്ടിൽ ഷിംഷോൺ മകൻ വിഷ്ണു(19) ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ ഡി.വൈ.എസ്പി S.Y സുരേഷിൻറെ നേതൃത്വത്തിൽ അയിരൂർ പോലീസ് ഇൻസ്പെക്ടർ S. ഷാജി ജി.എസ്.ഐ സുദർശന കുമാർ എ.എസ്ഐ. ശ്രീകുമാർ പോലീസുകാരായ തുളസി,ഷജീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.