
സംസ്ഥാനത്ത് കടുത്ത വേനല്‍ സാഹചര്യവും വൈദ്യുതി ആവശ്യകതയിലെ കുത്തനെ വർധനവും പരിഗണിച്ച് വ്യാഴാഴ്ച (ജൂലൈ 30) വൈകുന്നേരങ്ങളില്‍ ഭാഗിക വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് അധികൃതർ അറിയിച്ചു.എല്‍നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇതോടൊപ്പം രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയും കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യമാണ് കേരളത്തിലെ വൈദ്യുതി വിതരണത്തെ സമ്മർദത്തിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
