തിരുവനന്തപുരം: തിരുവനന്തപുരം വെള്ളായണി ദേവീക്ഷേത്രത്തിന് സമീപത്തുനിന്നും രണ്ട് മീറ്ററോളം ഉയരമുള്ള മൂന്ന് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ കുറ്റത്തിന് നെടുംപഴിഞ്ഞി വീട്ടിൽ മോഹനൻ മകൻ 25 വയസുള്ള സുമേഷിനെ പ്രതിയാക്കി തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ.ഷിബുവും പാർട്ടിയും ചേർന്ന് കേസെടുത്തു. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആർ സുനിൽ കുമാർ, പ്രിവന്റീവ് ഓഫീസർ (Gr)ആർ പ്രകാശ്, സി ഇ ഒ മാരായ രാജേഷ്, കൃഷ്ണപ്രസാദ്, സുരേഷ് ബാബു,ശരത് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.