Whiteowl Weddings ന്റെ ബാനറിൽ ധീരജ് വിജയൻ, മണമ്പൂർ മീഡിയയ്ക്ക് വേണ്ടി നിർമ്മിച്ചതാണ് ഈ കുഞ്ഞ് പടം. അതിജീവനത്തിന് ശേഷം 7 മാസങ്ങൾ കഴിഞ്ഞുള്ള നമ്മുടെ ആകുലതകളും പ്രതീക്ഷകളും പ്രമേയമാക്കുന്നതാണ് ചിത്രം. മണമ്പൂരിന്റെ ദൃശ്യഭംഗിയിൽ ചിത്രീകരിച്ച AFTER corona യുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നിരവധി മലയാള ചലച്ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ഷൈനു ചന്ദ്രഹാസാണ്. 25 വർഷത്തോളമായി മലയാള പ്രൊഫണൽ നാടകരംഗത്ത് കഥാകൃത്തായും നടനായും സംവിധായകനായും പ്രവർത്തിച്ചു വരുന്ന V R സുരേന്ദ്രൻ. ഒട്ടനവധി കോമഡി ഷോകളിലൂടെയും T V സീരിയലുകളിലൂടെയും ശ്രേദ്ധേയനായ അഖിൽ കവലയൂർ. സൂപ്പർ ഹിറ്റായ നിരവധി മലയാള സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടിവായി വർക്ക് ചെയ്ത് വരുന്ന ബിനു മണമ്പൂർ. ടിക് ടോക്ക്കളിലൂടെ സുപരിചിതയായ പ്രതീക്ഷ പ്രഗത്ഫൻ എന്നിവരാണ് അഭിനേതാക്കൾ. ക്യാമറ അനൂപ് കോരാണി, എഡിറ്റിംഗ് പ്രണവ് അനിൽകുമാർ, മ്യൂസിക് മിഹ്റാജ് ഖാലിദ്, ഗാനങ്ങൾ നിസരി, അഷ്ടമി ബിമൽ, ആലാപനം അഷ്ടമി ബിമൽ, ആർട്ട് ഷാജി മണമ്പൂർ, സുരേഷ് ബാബു, ഷിബു ദാസ് സ്റ്റുഡിയോ സിയ മീഡിയ ലാബ് ഞെക്കാട്, പോസ്റ്റർ ഡിസൈനിംഗ് അമൽ ബാഹുലേയൻ, സ്റ്റിൽസ് ധീരജ് വിജയൻ, ടെക്നിക്കൽ സപ്പോർട്ട് അഖിൽ J.S, രജിൻ (അങ്കി).