ഉത്തരവാദിത്തടൂറിസം മേഖലയിൽ മാലിന്യസംസ്‌ക്കരണം

ഹരിതകേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തിൽ ഉത്തരവാദിത്ത ടൂറിസം മേഖലയിലെ മാലിന്യ സംസ്‌കരണത്തെ കുറിച്ച് ചർച്ച നടന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ഉത്തരവാദിത്ത ടൂറിസം മിഷൻ എന്നീ ഏജൻസികളും സഹകരിച്ച് ടൂറിസം മേഖലയിലെ മാലിന്യനിർമ്മാർജ്ജനത്തിന് ഒരു ഏകീകൃത സംവിധാനം കൊണ്ടുവരണമെന്ന അഭിപ്രായം ചർച്ചയിൽ ഉണ്ടായി. വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ചർച്ച പുരോഗമിച്ചത്.
നിലവിൽ മാലിന്യനിർമാർജ്ജനത്തിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതികൾ ഏകോപിപ്പിക്കുക, മാലിന്യ പുനഃചംക്രമണവും പുനരുപയോഗവും എന്നതിലുപരി ഉപയോഗം കുറയ്ക്കുക, മാലിന്യം ഉല്പാദിപ്പിക്കുന്നവർ തന്നെ അത് സംസ്‌കരിക്കാനുള്ള സൗകര്യമൊരുക്കുക എന്നീ അഭിപ്രായങ്ങൾ ചർച്ചയിൽ ഉരുത്തിരിഞ്ഞു.
വിവിധ പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് നിർമ്മാർജ്ജന പദ്ധതികൾ പഞ്ചായത്ത് പ്രതിനിധികൾ വിശദീകരിച്ചു. പ്ലാസ്റ്റിക്കിന് ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയും നടന്നു.
ചർച്ചയിൽ ഉയർന്ന ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും ടൂറിസം മേഖലയിലെ മാലിന്യനിർമാർജ്ജനത്തിനു കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കാമെന്നും കൺവീനറായ രൂപേഷ് കുമാർ പറഞ്ഞു.
സുമേഷ് മംഗലശ്ശേരി മോഡറേറ്ററായ ചർച്ചയിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർമാർ, യു.എൻ.ഡി.പി പ്രൊജക്റ്റ് ഓഫീസർമാർ, ടൂറിസം വകുപ്പ് ഭാരവാഹികൾ, ശുചിത്വമിഷൻ ഭാരവാഹികൾ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!