തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ അച്ഛനെ മകൻ വെടിവെച്ചു. അച്ഛന്റെ കൈയ്യിലാണ് വെടിയേറ്റത്. കൊട്ടുക്കുന്നം സ്വദേശി സുകുമാരപിള്ളക്കാണ് വെടിയേറ്റത്. അക്രമത്തിന് ശേഷം മകൻ ദിലീപ് ഒളിവിൽപോയി. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ് ദിലീപ് എന്ന് വെഞ്ഞാറമൂട് പോലീസ് അറിയിച്ചു. പരിക്കേറ്റ അച്ഛനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.