തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭയില്‍ 21 മന്ത്രിമാര്‍ ഉണ്ടാകുമെന്നും മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളുടേയും പിന്തുണയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയത്. അതിനാല്‍ എല്ലാ ജനവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പിക്കുന്ന സര്‍ക്കാരാണ് രൂപീകരിക്കുക.
സിപിഐ എമ്മിന് -12 , സിപിഐക്ക് -4 , കേരള കോണ്‍ഗ്രസ് എം -1. ജനതാദള്‍ എസ് -1. എന്‍സിപി -1. എന്നിങ്ങനെയും രണ്ട് സ്ഥാനങ്ങളില്‍ ഘടകകക്ഷികള്‍ രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടുകയുമാണ് ചെയ്യുക. ജനാധിപത്യ കേരള കോണ്‍ഗ്രസും ഐഎന്‍എലും ആദ്യ ഘട്ടത്തിലും തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് എന്നിങ്ങനെയും മന്ത്രിസ്ഥാനം പങ്കിടും. സ്പീക്കര്‍ സ്ഥാനം സിപിഐ എമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സിപിഐക്കുമാണ്. ചീഫ് വിപ്പ് കേരള കോണ്‍ഗ്രസ് എമ്മിനാണ്.
സത്യപ്രതിജ്ഞ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കി 20 ന് സംഘടിപ്പിക്കും. 18 ന് വൈകിട്ട് പാര്‍ലമെന്ററി പാര്‍ടി യോഗം ചേര്‍ന്ന് പുതിയ എല്‍ഡിഎഫ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് സത്യപ്രതിജ്ഞക്കുള്ള ഔദ്യോഗിക കാര്യങ്ങള്‍ ഗവര്‍ണറുമായി സംസാരിക്കുമെന്നും വിജയരാഘവന് അറിയിച്ചു.