ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത് ‘ 2018’, ഇനി ഒ ടി ടിയിലേക്ക്

0
199

ബോക്സ് ഓഫീസ് റെക്കോഡുകൾ തിരുത്തിക്കുറിച്ച ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018ട തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. 24 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 160 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. തിയേറ്ററുകളിൽ നിറഞ്ഞ പ്രദർശനം നടന്നു കൊണ്ടിരിക്കെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. സോണി ലിവിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ജൂൺ ഏഴു മുതൽ ചിത്രം സോണി ലിവിൽ ലഭ്യമാകും.

ചിത്രത്തിന്റെ തമിഴ്,​ തെലുങ്ക്,​ ഹിന്ദി മൊഴിമാറ്റ പതിപ്പുകൾ വെള്ളിയാഴ്ച റിലീസ് ചെയ്തിരുന്നു,​ ടൊവിനോ തോമസ്,​ ആസിഫ് അലി,​ കുഞ്ചാക്കോ ബോബൻ,​ നരേൻ,​ ലാൽ,​ വിനീത് ശ്രീനിവാസൻ,​ സുധീഷ്,​ അജു വർഗീസ്,​ അപർണ ബാലമുരളി,​ തൻവി റാം,​ ശിവദ,​ ഗൗതമി നായർ,​ സിദ്ദിഖ് തുടങ്ങി വൻകതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സംവിധായകൻ ജൂഡിനൊപ്പം അഖിൽ പി. ധർമ്മജനും ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയാണ്. വേണു കുന്നപ്പിള്ളി,​ സി.കെ. പദ്മകുമാർ,​ ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.