രാവിലെ ഉണരാന്‍ വൈകിയ മകളെ വാക്കത്തി കൊണ്ടു വെട്ടിപ്പരുക്കേല്‍പ്പിച്ച് അച്ഛന്. കോട്ടയം കറുകച്ചാല്‍ പച്ചിലമാക്കല്‍ മാവേലിതാഴെയില്‍ രഘുവാണ് (48) പതിനേഴു വയസ്സുകാരിയായ മകളെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ തലയ്ക്ക് പരുക്കേല്‍ക്കുകയും മോതിരവിരല്‍ മുറിഞ്ഞു തൂങ്ങുകയും ചെയ്തു. രഘുവിനെ കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 7.30 നായായിരുന്നു സംഭവം നടന്നത്. മകള്‍ എഴുന്നേല്ക്കാന് താമസിച്ചെന്നു പറഞ്ഞ് വാക്കത്തിയുമായി മുറിയിലെത്തിയ രഘു വഴക്കുണ്ടാക്കുകയായിരുന്നു. ദേഷ്യം കൂടി പെണ്‍കുട്ടിയുടെ തലയ്ക്ക് വാക്കത്തി കൊണ്ട് വെട്ടി. തലയില്‍ നിന്നും രക്തം വാര്ന്നൊഴുകിയതിനെത്തുടര്ന്ന് മകള്‍ നിലവിളിച്ചപ്പോള്‍ ഇയാള്‍ വീണ്ടും വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു.
വെട്ട് തടയുന്നതിനിടയില്‍ പെണ്‍കുട്ടിയുടെ വലതു കയ്യിലെ മോതിരവിരല്‍ അറ്റുതൂങ്ങി. തൊട്ടടുത്ത വീട്ടില്‍ അഭയം തേടിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.