സെപ്‌റ്റേജ് സംവിധാനം സ്ഥാപിക്കാൻ പഞ്ചായത്തുകൾക്ക് അഞ്ച് കോടി: ധനമന്ത്രി

സെപ്റ്റേജ് സംവിധാനം സ്ഥാപിക്കാൻ സ്ഥലം ലഭ്യമാക്കുന്ന പഞ്ചായത്തുകൾക്ക് അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. ഹരിത കേരള മിഷൻ സംഘടിപ്പിച്ച ശുചിത്വ സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
മാലിന്യ സംസ്‌കരണത്തിൽ ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമായി മാറാൻ ഹരിത കേരളത്തിന് കഴിഞ്ഞു. ഉറവിടമാലിന്യം വേർതിരിക്കൽ സജീവമാക്കുകയും ഹരിത കർമ്മ സേനയുടെ ഇടപെടലുകൾ കൂടുതൽ ഫലപ്രദമാക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. വേനൽകാലത്തിന് മുമ്പ് സംസ്ഥാനത്തെ പതിനായിരം കിലോമീറ്റർ തോടുകൾ ശുചീകരിക്കുന്നതിനാവശ്യമായ കർമ്മ പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
ഇന്ന് (ജനുവരി 23) മുതൽ ബിൽ ഡിസ്‌കൗണ്ട് സംവിധാനം വഴി ബാങ്കിലൂടെ കരാറുകാരുടെയും വിതരണക്കാരുടെയും ബില്ലുകൾ മാറി നൽകുമെന്നും മന്ത്രി പറഞ്ഞു.
ശുചിത്വ സംഗമത്തിൽ ഉയർന്നുവന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് മാലിന്യമുക്ത കേരളത്തിനായുള്ള തുടർ മുന്നേറ്റങ്ങൾ സാധ്യമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. തുടർ പ്രവർത്തനങ്ങൾക്കായി എല്ലാ മത സാമൂഹിക സന്നദ്ധ സംഘടനകളെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി തോമസ് ഐസകും എം ഗോപകുമാറും ചേർന്നു രചിച്ച ‘മാറുന്ന കനാലുകൾ മാലിന്യമകന്ന തെരുവുകൾ’ എന്ന പുസ്‌കത്തിന്റെ നാലാം പതിപ്പിന്റെ പ്രകാശനം ഡോ എൻ. സി നാരായണനു നൽകി മന്ത്രി എ.സി മൊയ്തീൻ ചടങ്ങിൽ നിർവഹിച്ചു. ശുചിത്വ ക്യമ്പയിൻ കർമ്മ പദ്ധതി നിർവഹണം സംബന്ധിച്ച നിർദേശങ്ങൾ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി ശാരദാ മുരളീധരൻ അവതരിപ്പിച്ചു. ശുചിത്വ സംഗമത്തിന്റെ ക്രേഡീകരണം ഹരിത കേരളം എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ സീമ നിർവഹിച്ചു. ചടങ്ങിൽ നവ കേരളം കർമ്മ പദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ശുചിത്വ മിഷൻ ഡയറക്ടർ പി.ഡി ഫിലിപ്പ്, ടി.പി സുധാകരൻ എന്നിവർ സംസാരിച്ചു. പ്രൊ. നിർമ്മലാ പത്മനാഭൻ, ഡോ. എം.സി നാരായണൻ, വിധു വിൻസന്റ് എന്നിവർ പങ്കെടുത്തു

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

ഉപതിരഞ്ഞെടുപ്പ് :സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് നിയോജക മണ്ഡലം, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളി...

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം

ഡ്രോൺ വളപ്രയോഗം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ്...

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!