കൊല്ലത്ത് ലോകകപ്പ് ഫൈനലിൻ്റ വിജയാഘോഷത്തിനിടെ പതിനേഴു വയസ്സുകാരൻ കുഴഞ്ഞു വീണു മരിച്ചു.

0
75

കൊല്ലത്ത്ഫുട്ബോൾ ലോകകപ്പ് ഫൈനലിൻ്റ വിജയാഘോഷത്തിനിടെ പതിനേഴു വയസ്സുകാരൻ കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിനു മുന്നിലെ ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് പറഞ്ഞു.ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണു ലയണൽ മെസ്സിയുടെ അർജന്റീന കിരീടം നേടിയത്. വിജയാഘോഷത്തിനിടെ കൊച്ചിയിലും കണ്ണൂരിലും കൊല്ലത്തും തിരുവനന്തപുരത്തും സംഘര്‍ഷമുണ്ടായി. കലൂര്‍ മെട്രോ സ്റ്റേഷനു മുന്നില്‍ 5 പൊലീസുകാര്‍ക്ക് മര്‍ദനമേറ്റു. കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ 3 േപര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം പൊഴിയൂരിലും കണ്ണൂർ തലശേരിയിലും എസ്ഐമാർക്കു മര്‍ദനമേറ്റു. കൊട്ടാരക്കര പുവറ്റൂരില്‍ സംഘര്‍ഷത്തിനിടെ 3 പേര്‍ക്ക് പരുക്കേറ്റു.