വിഴിഞ്ഞം: കേന്ദ്ര സേന വേണം ആവശ്യം ആവർത്തിച്ചു അദാനി, ഹർജി വാദം കേട്ട ശേഷം വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി

0
61

വിഴിഞ്ഞത്തു കേന്ദ്ര സേനയെ വിന്യസിക്കണം എന്ന ആവശ്യം ആവർത്തിച്ച് വീണ്ടും അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. ഇവിടെ നിയമവ്യവസ്ഥ താറുമാറായെന്നും ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് കേസ് പരിഗണിക്കുമ്പോഴാണ് അദാനി ഗ്രൂപ്പിന്റെ അഭിഭാഷകൻ നിലവിലെ സാഹചര്യങ്ങൾ കോടതിയെ അറിയിച്ചത്. വിഴിഞ്ഞം തുറമുഖ നിർമാണ പ്രവര്‍ത്തനത്തിന് സമരക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിച്ചു. വിഴിഞ്ഞത്തെ സംഘർഷാവസ്ഥ അദാനി ഗ്രൂപ്പ് കോടതിയിൽ വിശദീകരിച്ചു. വലിയ ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നു. സമരക്കാർക്ക് സ്വന്തം നിയമമാണ്. സർക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നത് . പോലീസ് നിഷ്ക്രിയമാണ്.

https://www.facebook.com/varthatrivandrumonline/videos/3264604747085889/?app=fbl

5000 പോലീസിനെ വിന്യസിച്ചിരുന്നുവെന്ന് സർക്കാര് കോടതിയെ അറിയിച്ചു. മൂവായിരം പ്രക്ഷോഭകർ പോലീസ് സ്റ്റേഷൻ വളഞ്ഞു. പോലീസുകാർക്ക് പരിക്കേറ്റു. എഫ് ഐ ആർ രജിസ്റ്റർ ചെയ്തുവെന്നും സർക്കാർ വ്യക്തമാക്കി. ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. വിഴിഞ്ഞം സംഭവത്തിൽ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിര്‍ദ്ദേശിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.

https://www.facebook.com/varthatrivandrumonline/videos/1549510125481247/?app=fbl

സ്വീകരിച്ച നടപടികൾ വെള്ളിയാഴ്ച അറിയിക്കാൻ സർക്കാരിനോട് ഹൈകോടതി ആവശ്യപ്പെട്ടു.

 

 

തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം

https://www.facebook.com/varthatrivandrumonline/videos/716913406086020