കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിറ്റഴിക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ജനതാദൾ (എസ് ) നടത്തുന്ന സമരത്തിന്റെ ഭാഗമായി ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലപുരത്ത് തോന്നയ്ക്കൽ പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി. ധർണ്ണ സംസ്ഥാന സെക്രട്ടറി പ്രദീപ് ദിവാകരൻ ഉത്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡന്റ് മംഗലപുരം ഷാഫി, നിയോജക മണ്ഡലം പ്രസിഡന്റ് സി. പി. ബിജു, യുവജനതാ ദൾ സംസ്ഥാന സമിതി അംഗം രതീഷ് രവീന്ദ്രൻ, മംഗലപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ സിന്ധു സി. പി എന്നിവർ പങ്കെടുത്തു.