ശ്രീശാർക്കര ദേവീക്ഷേത്രത്തിലെ 2020 മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് നടത്തി വരാറുള്ള സ്റ്റേജ് പ്രോഗ്രാമുകൾ, അശ്വതി നാളിൽ നടത്തിവരാറുള്ള ഉരുൾ വഴിപാട്, ഇവ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ ഇറക്കിയ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പൂർണമായും ഒഴിവാക്കി ഉത്സവം നടത്തുവാൻ തീരുമാനിച്ചു .
ഭരണി നാളിൽ നടക്കാറുള്ള ഗരുഡൻ തൂക്കം ക്ഷേത്ര തന്ത്രിയുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കും,ഉത്സവബലി, പള്ളിവേട്ട, തിരു: ആറാട്ട് എന്നീ ചടങ്ങുകൾ ഭക്തജനങ്ങളുടെ തിരക്ക് ഒഴിവാക്കി നടത്തും.ഉത്സവം മാർച്ച് 19-ന് തൃക്കൊടിയേറി മാർച്ച് 28 ന്
തിരു: ആറോട്ടുകൂടി അവസാനിക്കും .ഈ ദിവസങ്ങളിൽ ക്ഷേത്ര ആചാരചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂതിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നിർദ്ദേശപ്രകാരം ക്ഷേത്രോപദേശക സമിതി ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തുകയാണ് എന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.