വെഞ്ഞാറമൂട്: വിദഗ്ദ ഡോക്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ട് വെഞ്ഞാറമൂട് ആശ്രയതീരം ചാരിറ്റി വില്ലേജും വട്ടപ്പാറ പി.എം.എസ് ദന്തൽ കോളേജും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നാട്ടുകാർക്കും അന്തേവാസികൾക്കും ഏറെ ആശ്വാസമായി. വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിൽ നടന്ന ക്യാമ്പ് വെഞ്ഞാറമൂട് പൊലീസ് ഇൻസ്പക്ടർ ബി.ജയൻ ഉദ്ഘാടനം ചെയ്തു. ചാരിറ്റി വില്ലേജ് ട്രസ്റ്റ് ചെയർമാൻ ഉവൈസ് അമാനി അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ജനിമോൻ, വാർഡ് അംഗം ബിന്ദു, ജനമൈത്രി പൊലീസ് കോ-ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, സി.പി.ഒമാരായ സുനീർ, ഷജിൻ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് തുടർ ചികിത്സ നൽകുമെന്ന് ക്യാമ്പിന് നേതൃത്വം നൽകിയ ഡോ.സുനിത പറഞ്ഞു. ഇരുന്നൂറ്റലധികം രോഗികൾ എത്തിയ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മാസം തോറും നടത്തി വരാറുള്ള മെഡിക്കൽ ക്യാമ്പുകൾക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ട്രസ്റ്റ് ചെയർമാൻ ഉവൈസ് അമാനി പറഞ്ഞു: