സ്വർണക്കടത്തിലെ കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ.പ്രഫുൽ കൃഷ്ണൻ ബി.ജെ.പി തിരുവനന്തപുരം ജില്ല കാര്യലയത്തിൽ ഉപവാസം അനുഷ്ഠിക്കുന്നു. അഴിമതി നടത്തുന്നത് കോൺഗ്രസ് മാത്രമല്ല, സാങ്കേതിക വിദ്യയിലൂടെയാണ് ഇടതുപക്ഷം അഴിമതി നടത്തുന്നത് എന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഒ.രാജഗോപൽ എം.എൽ.എ സംസരിച്ചു.
യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻജെ.ആർ.അനുരാജ്, യുവമോർച്ച ജില്ലാ പ്രസിഡൻറ്ആർ.സജിത്ത് എന്നിവർ ഉൾപ്പെടെയുള്ള ജില്ലാ ഭാരവാഹികൾ ഉപവാസം അനുഷ്ഠിക്കുന്നു. ജില്ലയിലെ 14 നിയോജക മണ്ഡലത്തിലും ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മണ്ഡലം ഭാരവാഹികൾ മണ്ഡലം കേന്ദ്രത്തിൽ ഉപവാസസമരം നടത്തുന്നു.
ജില്ല കാര്യലായത്തിൽ നടന്ന ഉപവാസ സമരത്തിൽ ജില്ല ജനറൽ സെക്രട്ടറി എസ്.നന്ദു അദ്ധ്യക്ഷത വഹിച്ചു, ബി.ജെ.പി ജില്ല പ്രസിഡൻ്റ് ശ്രീ വി.വി.രാജേഷ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശ്രീ. സി.ശിവൻകുട്ടി ബി.ജെ.പി ജില്ലാ ട്രഷറർ നിഷാന്ത് സുഗുണൻ തുടങ്ങിയവർ ആശംസകൾ അർപിച്ചു സംസരിച്ചു, യുവമോർച്ച സംസ്ഥാന ഐ.റ്റി കൺവീനർ അഭിലാഷ് അയോധ്യ ,യുവമോർച്ച സംസ്ഥാന മീഡിയ കൺവീനർ സി.എസ് ചന്ദ്രകിരൺ, ഉണ്ണികണ്ണൻ, എച്ച്.എസ് അഭിജിത്ത്, അനൂപ്, രാമേശ്വരം ഹരി, അനന്തു ,ആശാനാഥ്, കവിത തുടങ്ങിയവർ പങ്കെടുത്തു.
[ap_social facebook=”http://facebook.com/varthatrivandrumonline/” twitter=”” gplus=”” skype=”” linkedin=”” youtube=”” dribble=””]
മാവേലിക്ക് അത്തപ്പൂക്കളം എങ്ങനെ വേണം ??
https://www.facebook.com/varthatrivandrumonline/videos/317046522983077/