മുരുക്കുംപുഴ ജനകീയ സമിതിയും തൃശ്ശൂർ ഫാഷൻ ജുവലറി മുരുക്കുംപുഴയും സംയുക്തമായി ഇടവിളാകം പൊയ്കയിൽ വീട്ടിൽ ബീനക്ക് ജനകീയ സമിതി പ്രവർത്തകർ ടെലിവിഷൻ നൽകി. പ്രസ്തുത ചടങ്ങിൽ ജനകീയ സമിതി പ്രസിഡന്റ് ഇടവിളാകം ഷംനാദ് , കൺവീനർ പ്രദീപ് ദിവാകരൻ, കോട്ടക്കരി മുരളീധരൻ, വരിക്ക് മുക്ക് കുമാർ, കുന്നിൽ നൗഷാദ്, സുജീബ് മുതുക്കുംപുഴ, കൃഷ്ണ ഗോകുലം സന്തോഷ്, ഷാജി ശലഭം, അഖിലേശ് നെല്ലിമൂട്, സജിത് മുളമൂട് എന്നിവർ പങ്കെടുത്തു.