ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് വേണ്ടി വർക്കല പനയറ എസ് എൻ വി എച്ച് എസ് എസ് ഇന്ന് 15 ടെലിവിഷനുകൾ വിതരണം ചെയ്തു. ഈ സ്കൂളിലെ തന്നെ അധ്യാപികയായ ശ്രീമതി ഷിജോ ജോർജ് ടീച്ചറിന്റെ നേതൃത്വത്തിൽ സ്വരൂപിക്കപ്പെട്ട പതിനാല് ടെലിവിഷനുകളും ഇന്ന് വിതരണം ചെയ്തു.
ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ സജീഷ് കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എആർ അജിതകുമാരി, ബി ആർ സി കോഡിനേറ്റർ ശ്രീമതി പ്രിയ, മറ്റ് സ്കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. ഇന്ന് നടന്ന ചടങ്ങിൽ സ്കൂളിൽ നിന്നും എൽ എസ് സ്കോളർഷിപ്പിന് അർഹത നേടിയ സാന്ദ്ര സുരേഷിനെ അനുമോദിക്കുകയും ചെയ്തു. ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിനായി പനയറ എസ് എൻ വി എച്ച് എസ് എസ് 26 ടെലിവിഷനുകൾ വിവിധ അധ്യാപകർ, സംഘടനകൾ ജനപ്രതിനിധികൾ എന്നിവരിൽ നിന്നും സ്വരൂപിച്ച് നിർധനരായ വിദ്യാർത്ഥികൾക്ക് നൽകി.