തോന്നയ്ക്കൽ ഗവ.ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടയ്മ “ഓർമ്മകളിലെ തിരുമുറ്റം” വയോജന പരിപാലന കേന്ദ്രത്തിന് സഹായങ്ങൾ കൈമാറി.

0
459

തോന്നയ്ക്കൽ ഗവ.ഹൈസ്കൂളിലെ 1990 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടയ്മയായ “ഓർമ്മകളിലെ തിരുമുറ്റം” കോവിഡ് 19 കാലഘട്ടത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയത്. കൂട്ടായ്മയുടെ ഭാഗമായി പായ്ച്ചറയിൽ പ്രവർത്തിക്കുന്ന വയോജന പരിപാലന കേന്ദ്രത്തിന് ഒര് മാസതേയ്ക്ക്  ഭക്ഷണം പാകം ചെയ്യുന്നതിനു  ആവശ്യമായ സാധനങ്ങൾ , മാസ്ക് സാറിറ്റൈസർ എന്നിവ കൈമാറി. കുടെ പഠിച്ച കൂട്ടുകാർ കോവി ഡ് കാലഘട്ടത്തിൽ ബുദ്ധിമുട്ടുന്നതറിഞ്ഞ് സുഹൃത്ത്ക്കൾ അവശ്യമായ വീട്ട് സാധനങ്ങൾ മാസ്ക് സാനിറ്റെ സർ എന്നിവ നൽകി. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ ജോലിയ്ക്ക് പോയി അവിടെ  അകപ്പെട്ടു പോയ സഹപാഠികൾക്ക് അവിടയുള്ള സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് എല്ലാ വിധ സഹായങ്ങളും എത്തിക്കുവാൻ കഴിഞ്ഞു. എം എ . ഉറൂബ്, ബിജി D.K, രാജശേഖരൻ നായർ ,ഷിബു, നൗഷാദ് , കബീർ ,ഷാഹിന എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് .