അമിത വൈദ്യുതി ബില്ലിനെതിരെ മംഗലപുരം കെ എസ് ഇ ബി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി

0
461

കൊറോണ കാലയളവിൽ അമിത വൈദ്യുതി ചാർജ് ഈടാക്കിയ മംഗലപുരം KSEB ഓഫീസിന് മുന്നിൽ മംഗലപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടധർണ നടത്തി. ധർണയിൽ ജനങ്ങൾക്ക് താങ്ങാൻ കഴിഞ്ഞതിനും അപ്പുറം കുടുംബ ബജറ്റ് താറുമാറക്കി ദൈനംദിന ജീവിതം ദുസകമാക്കിയ ഇടത് സർക്കാറിന് എതിരെ ശക്തമായ മുന്നറിയിപ്പ് നൽകി കൊണ്ട് KPCC യുടെ നിർദ്ദേശപ്രകാരം മംഗലപുരം കോൺ Adv.ഹാഷിം ഉദ്ഘാടം ചെയ്തു സംസാരിച്ചു. ധർണ വാർഡ് മെമ്പർ മുദ്ദാസ് നാസർ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ കവിത, അമ്യത, വേണുഗോപലൻനായർ, മുനീർ, അഹിലേഷ് നെല്ലിമൂട്, ഗോപകുമാർ, ഷംനാദ്, മോഹനൻ, KR.ഷിനു, കൃഷ്ണാ പ്രസാദ്, ദളിത്ത് കോൺഗ്രസ് സംസ്ഥാന അംഗം മണിയൻ, രാജേഷ്, സലിം, സ്റ്റിഫാൻസ്സൻ എന്നിവർ സംസാരിച്ചു.